
തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലറായ മുബാറക് പാഷാ ഗവർണർക്ക് രാജിക്കത്ത് നൽകി. പുറത്താക്കൽ നടപടിയുടെ ഭാഗമായി മുബാറക് പാഷാ അടക്കം നാല് വി സിമാരിൽ നിന്ന് ഗവർണർ ഇന്ന് ഹിയറിങ്ങ് നടത്താൻ തീരുമാനിച്ചിരുന്നു. ഹിയറിങ്ങിന് മുൻപ് തന്നെ വിസി ഗവർണർക്ക് രാജിക്കത്ത് നൽകി. രാജിക്കത്തിൽ ഗവർണർ തീരുമാനം എടുത്തില്ല.
പുറത്താക്കൽ നടപടിയുടെ ഭാഗമായാണ് നാല് വി സിമാരിൽ നിന്നും ഗവർണർ ഇന്ന് ഹിയറിങ്ങ് നടത്തിയത്. കാലിക്കറ്റ്, സംസ്കൃതം, ഡിജിറ്റൽ, ഓപ്പൺ സർവ്വകലാശാല വിസിമാരോട് രാജ് ഭവനിൽ നേരിട്ട് ഹാജരാകാനായിരുന്നു നിർദ്ദേശം. ഇവരിൽ ഡിജിറ്റൽ സർവകലാശാല വിസിയും കാലിക്കറ്റ് വിസിയുടെ അഭിഭാഷകനും നേരിട്ട് ഹാജരായി. സംസ്കൃതം സർവകലാശാല വിസിയുടെ അഭിഭാഷകൻ ഓൺലൈനിൽ ഹാജരായി. ഹിയറിങ്ങിൽ യുജിസി ജോയിന്റ് സെക്രട്ടറിയും പങ്കെടുത്തു. മൂന്നു വിസിമാർക്കും യുജിസി റെഗുലേഷൻ പ്രകാരമുളള യോഗ്യതയില്ലെന്ന് യുജിസി പ്രതിനിധി ചൂണ്ടിക്കാട്ടി. വിസിമാരുടെ നിയമം തുടരണോ എന്നതിൽ ഗവർണ്ണറുടെ നിലപാട് നിർണ്ണായകമാണ്.
Last Updated Feb 24, 2024, 5:05 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]