

കോൺഗ്രസിൽ നിന്നും ആരും എപ്പോൾ വേണമെങ്കിലും ബിജെപിയിലേക്ക് ചേരാം ’; പരിഹാസത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ
നേതാക്കളുടെ കൊഴിഞ്ഞുപോക്കിൽ കോൺഗ്രസിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നത്തെ കോൺഗ്രസിൽ ആരും എപ്പോൾ വേണമെങ്കിലും ബിജെപിയിൽ പോകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അയോധ്യ, ഏകസിവിൽ കോഡ് വിഷയങ്ങളിൽ കോൺഗ്രസിന് നിലപാടില്ലെന്ന് മുഖ്യമന്ത്രി വിമർശിച്ചു. കോൺഗ്രസിന് സംഘപരിവാറുമായി പൊരുത്തപ്പെടുന്ന നിലപാടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വാർത്താസമ്മേളനത്തിനിടെ കെ സുധാകരന്റെ നീരസം പ്രകടിപ്പിക്കൽ വാർത്തയായിരുന്നു. പത്രസമ്മേളനത്തിൽ വൈകിയെത്തിയ പ്രതിപക്ഷ നേതാവിനെതിരെ ഡിസിസി പ്രസിഡന്റിനോട് കെപിസിസി പ്രസിഡന്റിന്റെ അസഭ്യ വർഷം ഉണ്ടായി. മാധ്യമപ്രവർത്തകരെ വിളിച്ചുവരുത്തിയിട്ട് പ്രതിപക്ഷനേതാവ് എവിടെയെന്ന് അദ്ദേഹം ചോദിക്കുകയായിരുന്നു. വി ഡി സതീശനെ മോശമാക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.
എന്തും തുറന്ന് പറയുന്നയാളാണ് താൻ. എല്ലാ കാര്യങ്ങളും തുറന്ന് പറയും. സതീശനും ഞാനും ജേഷ്ഠനുജന്മാരാണ്. സതീശനെ മോശമാക്കൻ ഉദ്ദേശിച്ചിട്ടില്ലെന്നും കെ സുധാകരൻ പറഞ്ഞു. ഞങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസമില്ല. മാധ്യമങ്ങൾ കാര്യങ്ങൾ വളച്ചൊടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |