
തിരുവനന്തപുരം : ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുമ്പോൾ ഓട്ടോഫെയറിനെ ചൊല്ലിയുള്ള തർക്കം പലയിടത്തും പതിവ് കാഴ്ചയാണ്. ഓട്ടോയിൽ മീറ്റർ പ്രവർത്തിപ്പിക്കാതെ ഓടിക്കുന്ന ഡ്രൈവർമാരും കുറവല്ല. ഓട്ടോറിക്ഷയിൽ മീറ്റർ ഉണ്ടായിട്ടും പ്രവർത്തിപ്പിക്കാത്തവർക്ക് എതിരെ കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഗതാഗത കമ്മിഷണർ എച്ച്. നാഗരാജു.
മീറ്റർ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യം എന്ന സ്റ്റിക്കർ ഓട്ടോറിക്ഷയിൽ പതിപ്പിക്കണമെന്ന നിർദ്ദേശം നടപ്പാക്കാൻ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിട്ടി യോഗത്തിൽ തീരുമാനിച്ചു. ഓട്ടോയുടെ ഫിറ്റ്നസ് പരീക്ഷയിൽ ഈ സ്റ്റിക്കർ നിർബന്ധമാക്കും. ഇക്കാര്യം സർക്കാരിന് റിപ്പോർട്ട് ചെയ്യും. ഫെബ്രുവരി ഒന്നുമുതൽ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് നാഗരാജു അറിയിച്ചു.
ബസ് ഡ്രൈവർമാർ ഡ്രൈവിംഗിവിടെ ഉറങ്ങുന്നുണ്ടോ എന്ന് പരിശോധിച്ച് മുന്നറിയിപ്പ് അലാം നൽകുന്ന ഉപകരണം സ്ഥാപിക്കണമെന്ന നിർദ്ദേശവും യോഗം ചർച്ച ചെയ്തു. ഡ്രൈവറുടെ കണ്ണുകൾ അടഞ്ഞു പോകുന്നുവെങ്കിൽ കണ്ടെത്തി മുന്നറിയിപ്പ് നൽകുന്ന ക്യാമറകൾ ഘടിപ്പിച്ച ഉപകരണമാണ് സ്ഥാപിക്കുന്നത്. ഡാഷ് ബോർഡിൽ ക്യാമറ സ്ഥാപിക്കും. ഡ്രൈവറുടെ സീറ്റിന്റെ പിന്നിൽ കർട്ടൻ നിർബന്ധമാക്കും. കണ്ണാടിയിൽ നിന്നുള്ള റിഫ്ലക്ഷൻ ഡ്രൈവറുടെ കണ്ണിലേക്ക് നേരിട്ട് എത്തുന്നത് ഒഴിവാക്കാനാണ് ഇത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]