ലോകം 2025ലേക്ക് കടന്നിരിക്കുകയാണ്. ഓരോ വർഷം പിന്നിടുമ്പോഴും പല പല മാറ്റങ്ങളാണ് ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതിൽ ഒന്നാണ് മനുഷ്യർക്കിടിയലെ ബന്ധങ്ങൾ. വിവിധ തരത്തിലുള്ള റിലേഷൻഷിപ്പുകളാണ് ഇന്ന് ലോകത്തുള്ളത്. അക്കൂട്ടത്തിൽ പുതിയതായി എത്തിയ റിലേഷൻഷിപ്പ് ട്രെൻഡാണ് ലോകത്ത് ചർച്ചയാകുന്നത്. സോളോ പോളിമറി എന്ന് പേരിട്ടിരിക്കുന്ന ഈ റിലേഷൻഷിപ്പ് ട്രെൻഡിന്റെ സവിശേഷതകൾ എന്തൊക്കെയാണെന്നാണ് ആളുകൾ തിരയുന്നത്. ബന്ധങ്ങൾക്കിടിയിൽ ഒരു കമ്മിറ്റ്മെന്റും ഇല്ലാതെ നിരവധിയാളുകളെ പ്രണയിക്കുന്നതും അവരോടൊപ്പം സമയം ചെലവഴിക്കുന്നതിനെയുമാണ് സോളോ പോളിമറി എന്ന് വിളിക്കുന്നത്. ഇതിന്റെ സവിശേഷതകൾ എന്തൊക്കെയാണെന്ന് നോക്കാം?
സോള പോളിമറിയും പ്രണയങ്ങളും
പേരിൽ സൂചിപ്പിക്കുന്നത് പോലെ ഒറ്റയ്ക്ക് ജീവിക്കുന്നത് തന്നെയാണിത്. എന്നാൽ ഈ സമയത്ത് ആ വ്യക്തിക്ക് ധാരാളം പ്രണയബന്ധങ്ങളുണ്ടാകും. അവരുമായി ഏറ്റവും അടുത്ത നിമിഷങ്ങൾ ചെലവഴിക്കാൻ സോളോ പോളിമെറി ബന്ധത്തിലേർപ്പെടുന്നവർക്ക് സാധിക്കും. ഇവർ തമ്മിൽ ഭാവി കാര്യങ്ങളോ കുടുംബപരമായ കാര്യങ്ങളോ ഒന്നും ചർച്ച ചെയ്യില്ല. ഡേറ്റിംഗ്, ഒരുമിച്ചുള്ള താമസം, വിവാഹം, കുട്ടികൾ ഒന്നും ഈ ബന്ധത്തിൽ ഉണ്ടാകില്ല. മോണോഗമി, ട്രെഡിഷണൽ പോളിമറി, പോളിഗാമി തുടങ്ങിയവയിൽ നിന്ന് വ്യത്യസ്തപ്പെട്ടിരിക്കുന്ന ഒരു റിലേഷൻഷിപ്പ് ട്രെൻഡാണിത്. ഒന്നിലധികളം ആളുകളുമായി പ്രണയവും ലൈംഗിക ബന്ധവും വളർത്തിയെടുക്കാൻ ശ്രമിക്കുമ്പോഴും അവർ അവരുടെ സ്വാതന്ത്ര്യത്തെ മാനിക്കുകയും ചെയ്യും.
പോളിമറിയും സോളോ പോളിമറിയും
ഒരേ സമയത്ത് ഒന്നിലധികം ഇണകളുണ്ടാകുന്ന രീതിയാണ് പോളിമറി. സംസ്കാരവും മതങ്ങളും ഇതിന് ഘടകങ്ങളാകാം. എന്നാൽ സോളോ പോളിമറിയിൽ നിരവധി പ്രണയപരമോ ലൈംഗികമോ ആയ ബന്ധങ്ങളിൽ ഏർപ്പെടുമ്പോൾ സ്വാതന്ത്ര്യം എപ്പോഴും നിലനിർത്തും. പരമ്പരാഗത പോളിമറിയിൽ നിന്ന് വ്യത്യസ്തമായി വ്യക്തികൾക്ക് ഒന്നിലധികം പങ്കാളികൾ ഉണ്ടായിരിക്കുകയും പോളിക്യൂൾ എന്നറിയപ്പെടുന്ന പരസ്പരബന്ധിത പങ്കാളികളുടെ ഒരു ശൃംഖലയുടെ ഭാഗമാകുകയും ചെയ്യും. മാത്രമല്ല, സോളോ പോളിയിൽ ഉള്ളവർ സ്വാർത്ഥരായിരിക്കുമെന്ന് ന്യൂയോർക്ക് ആസ്ഥാനമായുള്ള സെക്സ് ഗവേഷകയും കൺസൾട്ടന്റുമായ ഴാന വ്രംഗലോവ പറഞ്ഞു.
ലോക ശ്രദ്ധയാകർഷിക്കാൻ കാരണം
സോളോ പോളിമറി റിലേഷൻഷിപ്പ് ലോക ശ്രദ്ധയാകർഷിക്കാൻ ഒരുപാട് കാരണങ്ങളുണ്ട്. ചിലർക്ക് വ്യക്തി സ്വാതന്ത്ര്യവും ബന്ധങ്ങളും ഒരോ പോലെ കൊണ്ടുപോകാൻ സാധിക്കുന്നതാണ് അതിൽ ഒന്നാമത്തെ കാരണം. എന്നാൽ മറ്റുള്ളവർക്ക്, ബാദ്ധ്യതകളോ സാമൂഹിക പ്രതീക്ഷകളോ പിന്തുടരാതെ സ്നേഹം കണ്ടെത്താനുള്ള ഒരു മാർഗമാണിത്. 2023ൽ ഡേറ്റിംഗ് ആപ്പായ ബംബിൾ നടത്തിയ പഠനത്തിൽ 60 ശതമാനം ഇന്ത്യക്കാരായ സിംഗിൾസും ധാർമ്മികമായ ഏകഭാര്യത്വമല്ലാത്ത ബന്ധങ്ങളിൽ വിശ്വസിക്കുന്നതായി കണ്ടെത്തി. ഭാവിയിൽ ഇത് ഓപ്പൺ റിലേഷൻഷിപ്പുകളിലേക്കും പോളിഗമിയിലേക്ക് കടന്നേക്കുമെന്നും പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എല്ലാവർക്കും അനുയോജ്യമാണോ?
ഈ പുതിയ ട്രെൻഡ് എല്ലാവർക്കും അനുയോജ്യമാണോ എന്നത് ഒരു ചോദ്യ ചിഹ്നമാണ്. പേഴ്സണാലിറ്റി ടെസ്റ്റ് നടത്തിയാൽ നമ്മൾ ഏത് റിലേഷൻഷിപ്പാണ് ആഗ്രഹിക്കുന്നതെന്ന് ഏകദേശം മനസിലാകുമെന്നാണ് വ്രംഗലോവ പറയുന്നത്. ഏറ്റവും അനുയോജ്യമായ ബന്ധം ഏതാണെന്ന് കണ്ടെത്താൻ ഇത് ഒരു പരിധിവരെ സഹായിക്കും.