കോട്ടയം : ലഹരിയോ, കള്ളപ്പണമോ, മറ്റ് അനധികൃത ഇടപാടുകളോ എന്തുമാകട്ടെ ട്രെയിനാണ് ഇപ്പോൾ മാഫിയകളുടെ ഇഷ്ടമാർഗം. അന്യസംസ്ഥാനത്ത് നിന്ന് ലഹരിയും സ്വർണവും പണവുമൊക്കെയായി സ്വന്തം വാഹനങ്ങളിൽ പോകുന്നത് റിസ്ക് ആണെന്നതിനാലാണ് ട്രെയിൻ തിരഞ്ഞെടുക്കുന്നത്. ഈ മാസം മാത്രം ലക്ഷണക്കണക്കിന് കുഴൽപ്പണവും കിലോക്കണക്കിന് കഞ്ചാവും ട്രെയിനിൽ നിന്ന് കണ്ടെടുത്തത്. പലപ്പോഴും ഒറ്റും മറ്റുംവരുമ്പോഴാണ് പ്രതികളെ പിടിക്കാനാകുക. കഞ്ചാവ് ഉൾപ്പെട്ടെ ബാഗ് മാറ്റിവച്ചാൽ ആരുടേതാണെന്ന് പെട്ടെന്ന് കണ്ടെത്തുക പ്രയാസമാണ്.
പരിശോനയുണ്ടെന്ന് മനസിലായാൽ ബാഗ് ഉപേക്ഷിക്കും. ഇന്നലെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടിയ കഞ്ചാവും പരിശോധന കണ്ട് ഉപേക്ഷിച്ചതാകാമെന്ന നിഗമനത്തിലാണ്. പതിവായി പൊലീസ് നായകളെ ഉപയോഗിച്ച് പരിശോധന നടത്തുന്നത് സാദ്ധ്യമല്ലാത്തതാണ് മാഫിയയ്ക്ക് തുണയാകുന്നത്.
ആധുനിക സംവിധാനങ്ങളുടെ അപര്യാപ്തത
റെയിൽവേ സ്റ്റേഷനുകളുടെ കവാടങ്ങളിൽ സ്കാനർ പോലുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാൽ ഇത്തരം ലഹരി മരുന്നുള്ള പായ്ക്കറ്റുകൾ അനായാസം കണ്ടെത്താം. എന്നാൽ ചെലവേറെയാണെന്നതാണ് വെല്ലുവിളി.
മുന്തിയ കോച്ചുകൾ ബുക്ക് ചെയ്ത് കോടികളുടെ ഇടപാട് നടത്തുന്നവരുമുണ്ട്. പണവും ലഹരിയും കൈമാറാൻ ട്രെയിൻ ഉപയോഗിക്കും. മാന്യമായ വസ്ത്രം ധരിക്കുന്നതിനാൽ ആരും സംശയിക്കുകയുമില്ല. റിസ്ക്കും കുറവാണ്.
ഈ ആഴ്ച പിടികൂടിയത് : 32 ലക്ഷം രൂപ
ഏഴ് കിലോ കഞ്ചാവ് പിടിച്ചെടുത്തു
എക്സൈസ് സ്പെഷ്യൽ സ്ക്വാഡും റെയിൽവേ പൊലീസും കോട്ടയം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നടത്തിയ സംയുക്ത പരിശോധനയിൽ 7.1 കിലോ കഞ്ചാവ് കണ്ടെടുത്തു. രണ്ടാം പ്ളാറ്റ്ഫോമിലെ ബാഗുകൾ പരിശോധിച്ചപ്പോഴാണ് കെട്ടുകളാക്കിയ കഞ്ചാവ് കണ്ടെത്തിയത്. എക്സൈസ് സ്പെഷ്യൽ ഇൻസ്പെക്ടർ രാജേഷ്, എക്സൈസ് ഇന്റലിജൻസ് ബ്യൂറോ ഇൻസ്പെക്ടർ കിഷോർ, സന്തോഷ്, കോട്ടയം റെയിൽവേ പൊലീസ് സബ് ഇൻസ്പെക്ടർ റെജി പി ജോസഫ്., എക്സൈസ് കമ്മിഷണർ സ്ക്വാഡ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ് തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു.
കഞ്ചാവ് എത്തുന്നത് ആന്ധ്രയിൽ നിന്ന്
കമ്പാർട്ടുമെന്റിന്റെ ഏതെങ്കിലും ഭാഗത്ത് ബാഗ് വച്ച് മാറി ഇരിക്കും
ബാഗ് പരിശോധിച്ചാലും ഉടമയുടെ വിവരം ലഭിക്കില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എപ്പോഴും പരിശോധന നടത്തുക അപ്രായോഗികം