

കോട്ടയം ഫുഡ് ഫെസ്റ്റ് ; കേരളത്തിലെ 70 -ൽ പരം പ്രമുഖ കമ്പനികൾ പങ്കെടുക്കുന്നു, ഫാം ഫെഡ് സ്റ്റാൾ പ്രധാന ആകർഷണം
കോട്ടയം :
33-മത് കോട്ടയം റബ്ബർ ടൌൺ റൗണ്ട് ടേബിൾ ഭക്ഷ്യ മേള ഇന്നലെ വൈകിട്ടു 7 നു കോട്ടയം ജില്ലാ കളക്ടർ വി വിഘ്നേശ്വരി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പ്രമുഖ 70 ൽ പരം കമ്പനികളാണ് മേളയിൽ പങ്കെടുക്കുന്നത്.
ഫുഡ് സ്റ്റാളുകൾക്ക് പുറമെ ഓട്ടോ മൊബൈൽ ഇൻഡസ്ട്രി, ബാങ്കിംഗ് സെക്ടർ, ഫാഷൻ ആൻഡ് കോസ്റ്റും വിഭാഗങ്ങൾ പ്രധാന ആകർഷണം ആണ്. കോട്ടയം ഫുഡ് ഫെസ്റ്റിലെ ഫാംഫെഡ് സ്റ്റാൾ സന്ദർശിക്കുന്നവർക്ക് അവരുടെ പ്രീമിയം അച്ചാറുകൾ സൗജന്യമായി നേടുവാൻ അവസരം ഉണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പ്രമുഖ മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയായ സതേൺ ഗ്രീൻ ഫാർമിങ് ആൻഡ് മാർക്കറ്റിംഗ് മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ബ്രാൻഡ് ആണ് ഫാം ഫെഡ്. അഞ്ചു ദിവസവും മേളയിൽ ഫാം ഫെഡ് സ്റ്റാൾ ഉണ്ടായിരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]