

‘ഒടുവില്‍ ഞങ്ങള്‍ ഒരുമിച്ചു’; നടി സ്വാസിക വിവാഹിതയായി; വരൻ നടനും മോഡലുമായ പ്രേം ജേക്കബ്
കൊച്ചി: നടിയും ടെലിവിഷൻ അവതാരികയുമായ സ്വാസിക വിജയ് വിവാഹിതയായി.
നടനും മോഡലുമായ പ്രേം ജേക്കബാണ് വരൻ. തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹം നടന്നത്.
വിവാഹ ചിത്രങ്ങള്‍ നടി തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ‘ഒടുവില്‍ ഞങ്ങള്‍ ഒരുമിച്ചു’ എന്ന കുറിപ്പോടെയാണ് സ്വാസിക ചിതങ്ങള്‍ പങ്കുവച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഡെസ്റ്റിനേഷൻ വെഡ്ഡിംഗാണ് താരം തിരഞ്ഞെടുത്തത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഇരുവർക്കും ആശംസകളുമായി പ്രിയതാരങ്ങളുമെത്തി.
സുരേഷ് ഗോപി, ദിലീപ്, അനുശ്രീ, ശ്വേതാ മേനോൻ, ഇടവേള ബാബു രചന നാരായണൻ കുട്ടി, മഞ്ജു പിള്ള, സരയു എന്നിവർ ചടങ്ങില്‍ പങ്കെടുത്തു. 27 ന് കൊച്ചിയില്‍ സഹപ്രവർത്തകർക്കും സുഹൃത്തുക്കള്‍ക്കുമായി വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]