
ദില്ലി:ഊട്ടോളി രാമൻ ആനയുടെ ഉടമസ്ഥാവകാശതർക്കത്തിൽ സുപ്രീംകോടതിയുടെ ഇടപെടൽ. ആനയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് മാതാ അമൃതാനന്ദമയി മഠം നൽകിയ ക്രമിനൽ കേസിലെ ഹർജിയിൽ തീരുമാനമാകുന്നത് വരെ ആനയെ താൽകാലിക സംരക്ഷണത്തിനായി തൃശൂർ സ്വദേശി കൃഷ്ണകുട്ടിക്ക് തന്നെ കൈവശം വെയ്ക്കാമെന്ന് ജസ്റ്റിസ് ബേലാ എം ത്രിവേദി അധ്യക്ഷയ ബെഞ്ച് വ്യക്തമാക്കി..കേസിൽ കേരള സർക്കാരിനും കോടതി നോട്ടീസ് അയച്ചു.
കേരളത്തിൽ ഏറെ ചർച്ച ചെയ്ത ഒന്നായിരുന്നു ഊട്ടോളി രാമൻ ആനയും തുടർന്നുള്ള വിവാദവും. കോടതിയിൽ കേസിലെ ഹർജിക്കാരൻ കൃഷ്ണകുട്ടി നൽകിയ അപേക്ഷയിൽ പറയുന്നത് ഇങ്ങനെ 2001ലാണ് ആൻഡമാൻ നിക്കോബാറിൽ നിന്ന് സനാനന്ദൻ എന്ന വ്യക്തിയാണ് ആനയെ കേരളത്തിൽ കൊണ്ടുവരുന്നത്.കുട്ടിയാന ആയിട്ടാണ് കൊണ്ടുവന്നത്. എന്നാൽ പിന്നീട് ആനയെ സംരക്ഷിക്കാൻ സദാനന്ദൻ മഠത്തിന് കൈമാറി. തുടർന്ന ആനയ്ക്ക് മഠം രാമൻ എന്ന പേര് നൽകി. 2017 വരെ ആനയെ മഠം സംരക്ഷിച്ചെങ്കിലും പിന്നീട് മദം പൊട്ടാനുള്ള സാഹചര്യം കണക്കിലെടുത്ത് തിരികെ നൽകിയെന്നാണ് ഹർജിയിൽ പറയുന്നത്. സദാനന്ദന് തൃശ്യൂർ ഊട്ടോളി സ്വദേശിയായ കൃഷ്ണകുട്ടിക്ക് ഉടമസ്ഥാവകാശം കൈമാറി.
2023 വരെ ആനയെ കൃഷ്ണക്കുട്ടി സംരക്ഷിച്ചെന്നും ചികിത്സയടക്കം നടപടികൾക്കായി മൂന്ന് കോടിയിലേറെ ചെലവായെന്നും ഹർജിയിൽ പറയുന്നു. എന്നാൽ ആനയെ ചതിയിലൂടെ കൃഷ്ണക്കുട്ടി സ്വന്തമാക്കിയെന്നും ഉടമസ്ഥാവകാശം നിലവിൽ അമൃതാനന്ദമയി മഠത്തിനാണെന്നും കാട്ടി ക്രിമനൽ വഞ്ചന കേസ് മഠം ഹർജിക്കാരനെതിരെ നൽകി. ഈ കേസിൽ തീരുമാനമാകുന്നത് വരെ കരുനാഗപ്പള്ളിയിലെ ജൂഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജീസ്ട്രേറ്റ് കോടതി -1 ആനയുടെ കസ്റ്റഡി അവകാശം കൃഷ്ണകുട്ടിക്ക് നൽകി. ഇതിനെതിരെ മാതാ അമൃതാനന്ദമയി മഠം ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഹൈക്കോടതി ആനയെ മഠത്തിന്റെ സംരക്ഷണത്തിൽ വിടാൻ ഉത്തരവിട്ടു. ഇതിനെതിരെയാണ് ഹർജിക്കാരൻ കൃഷ്ണകുട്ടി സുപ്രീംകോടതിയിൽ എത്തിയത്.
ആനയുടെ സംരക്ഷകൻ എന്ന നിലയിൽ പേരുകേട്ടവ്യക്തിയാണ് കൃഷ്ണകുട്ടിയെന്നും നാല് ആനകളെ സംരക്ഷിക്കുന്നുണ്ടെന്നും സിവിൽ തർക്കമായ കേസിനെ ക്രിമിനൽ കേസായി നൽകിയതിൽ കോടതി ഇടപെടൽ വേണമെന്നും ,ഹർജിക്കാരനായി മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണനും , അഭിഭാഷകൻ കൃഷ്ണമോഹൻ കെ മേനോനും വാദിച്ചു. ഈക്കാര്യം കോടതി അടുത്ത വാദത്തിൽ പരിഗണിക്കും. കേസിൽ അമൃതാനന്ദമയി മഠത്തിനായി അഭിഭാഷകൻ എ കാർത്തിക്, സ്മൃതി സുരേഷ് എന്നിവർ ഹാജരായി
……………
Last Updated Jan 24, 2024, 4:35 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]