

പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ 4-ാം ശ്ലൈഹീക സന്ദർശനം; നാളെ രാവിലെ 8 ന് ബാംഗ്ലൂരിൽ വിമാനമിറങ്ങും
ബാംഗ്ലൂർ: ഭാരതത്തിൽ നാലാം ശ്ലൈഹീക സന്ദർശനത്തിനെത്തുന്ന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമ മേലധ്യക്ഷൻ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയുടെ മലങ്കര സന്ദർശനം നാളെ മുതൽ.
രാവിലെ 8.15 ന് ബാംഗ്ലൂർ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന പരിശുദ്ധ പിതാവിനെയും സംഘത്തെയും, അഭിവന്ദ്യ പിതാക്കന്മാരും, വൈദീക ശ്രേഷ്ഠരും വിശ്വാസി സമൂഹവും ചേർന്ന് സ്വീകരിക്കും. വൈകുന്നേരം 4.15 മണിക്ക് പരിശുദ്ധ പിതാവിനെ യെലഹങ്ക സെന്റ് ബേസിൽ പള്ളിയിൽ സ്വീകരണം നൽകും, പരിശുദ്ധ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ പള്ളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശ നിർവഹിക്കും.
7 മണിക്ക് ബാംഗ്ലൂർ ഭദ്രാസന ആസ്ഥാനത്തിന്റെ അടിസ്ഥാനശില ആശീർവദിച്ചു സ്ഥാപിക്കും, തുടർന്ന് പൊതു സമ്മേളനം, ഡിന്നർ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ശ്ലൈഹീക സന്ദർശനം തത്സമയ സംപ്രേഷണം സഭയുടെ സോഷ്യൽ മീഡിയ പ്ലാറ്റഫോമുകളിൽ ഉണ്ടാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]