
ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് മുമ്പുതന്നെ ഇംഗ്ലണ്ടിന് തിരിച്ചടിയേറ്റിരുന്നു. സ്പിന്നര്‍ ഷൊയൈബ് ബഷീറിന് ടീമിനൊപ്പം ചേരാന്‍ സാധിച്ചിരുന്നില്ല. പാകിസ്ഥാനി വംശജനായ താരത്തിന് വിസ അനുമതി ഉണ്ടായിരുന്നില്ല. തുടര്‍ന്ന് താരം ഇംഗ്ലണ്ടിലേക്ക് മടങ്ങുകയായിരുന്നു. ഡിസംബര്‍ മധ്യേ സ്ക്വാഡ് പ്രഖ്യാപിച്ചിട്ടും ബഷീറിന് വിസ കിട്ടാത്തതിലുള്ള അതൃപ്തി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് പ്രകടിപ്പിച്ചു.
ഏറെ അസ്വസ്ഥമാക്കുന്ന വാര്‍ത്തയാണിതെന്നാന്ന് സ്റ്റോക്സ് പറഞ്ഞത്. ഇംഗ്ലണ്ട് ക്യാപ്റ്റന്റെ വാക്കുകള്‍.. ”’ഏറെ അസ്വസ്ഥനാക്കുന്ന വാര്‍ത്തയാണിത്. ഡിസംബര്‍ മധ്യേ നമ്മള് സ്ക്വാഡ് പ്രഖ്യാപിച്ചതാണ്. എന്നാലിപ്പോള്‍ ഷൊയൈബ് ബഷീര്‍ വിസ പ്രശ്നം നേരിടുന്നു. ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനൊപ്പമുള്ള ആദ്യ അവസരത്തില്‍ തന്നെ ഒരു യുവതാരം ഈ ബുദ്ധിമുട്ട് നേരിടുന്നത് ക്യാപ്റ്റന്‍ എന്ന നിലയ്ക്ക് എന്നെ കൂടുതല്‍ അസ്വസ്തനാക്കുന്നു’ എന്നും സ്റ്റോക്സ് പറഞ്ഞു.
ഇപ്പോള്‍ ഈ സംഭവത്തില്‍ പ്രതികരിക്കുകയാണ് രോഹിത് ശര്‍മ. മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍ഭാഗ്യകരമെന്നാണ് രോഹിത് വ്യക്തമാക്കിയത്. രോഹിത് പറഞ്ഞതിങ്ങനെ… ”ഷൊയ്ബ് ബഷീറിന്റെ മടക്കം നിര്‍ഭാഗ്യകരമാണ്. സംഭവത്തില്‍ തീരുമാനമെടുക്കാന്‍ ഞാന്‍ വിസ ഓഫിസിലല്ല ഇരിക്കുന്നത്. അദ്ദേഹത്തിന് ഉടന്‍ വിസ ലഭിക്കുമെന്നാഅ് പ്രതീക്ഷ. ഒരിക്കല്‍ രാജ്യം ആസ്വദിക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെ.” ഇന്ത്യന്‍ നായകന് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചിരുന്നു. പേസര്‍ ജെയിംസ് ആന്ഡേഴ്സണ് ഹൈദരാബാദില്‍ നാളെ തുടങ്ങുന്ന ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ടിന്റെ പ്ലേയിംഗ് ഇലവനിലില്ല. മൂന്ന് സ്പിന്നര്‍മാരുമായാണ് ഇംഗ്ലണ്ച് ആദ്യ ടെസ്റ്റിനിറങ്ങുന്നത്. ലെഗ് സ്പിന്‍ ഓള് റൗണ്ടര്‍ റെഹാന് അഹമ്മദ്, ഇടം കൈയന്‍ സ്പിന്നര്‍ ടോം ഹാര്‍ട്ലി, ജാക് ലീച്ച് എന്നിവരാണ് സ്പിന്നര്‍മാരായി ഇംഗ്ലണ്ടിന്റെ പ്ലേയിംഗ് ഇലവനില്‍ ഇടം നേടിയത്. പേസറായി മാര്‍ക്ക് വുഡ് മാത്രമാണ് ഇംഗ്ലണ്ടിന്റെ പ്ലേയിംഗ് ഇലവനിലുള്ളത്.
Last Updated Jan 24, 2024, 5:14 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]