
ഹരിദ്വാർ- രക്താർബുദം ഭേദമാകുമെന്ന് വിശ്വസിച്ച് ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ഗംഗാ നദിയിൽ വെള്ളത്തിൽ മുക്കിയ നാലു വയസുകാരൻ മരിച്ചു. രവി എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് രവിയുടെ അമ്മായി സുധയെ പോലീസ് അറസ്റ്റ് ചെയ്തു. കാൻസർ ഭേദമാകുമെന്ന് വിശ്വസിച്ച് അഞ്ചുമിനിറ്റിലേറെ നേരം കുട്ടിയെ വെള്ളത്തിൽ മുക്കുകയായിരുന്നു. സംഭവം കണ്ട ചിലർ ഓടിയെത്തി കുട്ടിയെ പുറത്തെടുക്കാൻ നിർബന്ധിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഗംഗയുടെ തീരത്തുള്ള ഹർ കി പൗരി ഘട്ടിലാണ് സംഭവം. ഗംഗാ നദിയിൽ ദീർഘനേരം സ്നാനം ചെയ്താൽ രവിയുടെ രക്താർബുദം ഭേദമാകുമെന്നായിരുന്നു ഇവരുടെ വിശ്വാസം. കുഞ്ഞിനെ അവർ നദിയിൽ അഞ്ച് മിനിറ്റോളം മുക്കിപിടിച്ചു. ഇവരുടെ പ്രവൃത്തി ശ്രദ്ധയിൽപ്പെട്ട ചിലർ കുട്ടിയെ പുഴയിൽ നിന്ന് പുറത്തെടുത്തു. എന്നാൽ, അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
Video caution⚠
अंधविश्वास के शिकार, ये मानसिक बीमार”
हरिद्वार में एक बहुत ही हैरान करने वाला मामला सामने आया है हरकी पैड़ी गंगा घाट पर मौसी ने 7 साल के मासूम लड़के को गंगा नदी में डुबाकर मौत के घाट उतार दिया पुलिस ने हत्यारोपी मौसी को गिरफ्तार कर लिया।ब्लड कैंसर से जूझ रहे सात…
— Lavely Bakshi (@lavelybakshi)
സുധയും മറ്റ് രണ്ടുപേരും ചേർന്ന് കുട്ടിയെ ഗംഗാനദിയിൽ മുക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. ചിലർ കുട്ടിയെ പുറത്തെടുക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ കൂട്ടാക്കിയില്ല. കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചയാളെ സുധയും സംഘവും മർദ്ദിക്കുകയും ചെയ്തു. കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തപ്പോൾ സുധ ചിരിക്കുന്നതും വീഡിയോയിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
‘വീഡിയോ റെക്കോർഡിംഗ് തുടരുക, ഈ കുട്ടി ഉണരും, ഇത് എന്റെ വാഗ്ദാനമാണെന്നും ഈ സ്ത്രീ വീഡിയോയിൽ പറയുന്നത് കേൾക്കാം. വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി സുധയെയും മറ്റ് രണ്ട് പേരെയും കസ്റ്റഡിയിലെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.