യുഎസിൽ അഞ്ചാംപനി വ്യാപിക്കുകയാണെന്ന് റിപ്പോർട്ട്. യൂറോപ്പിൽ, കഴിഞ്ഞ വർഷം കേസുകൾ ഗണ്യമായി വർദ്ധിച്ചു. കഴിഞ്ഞ വർഷം യൂറോപ്പിൽ കേസുകൾ വർധിച്ചതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) റിപ്പോർട്ട് ചെയ്തു. 2022ൽ 2023ൽ 42,000 കേസുകൾ ഉയർന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
കുട്ടികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് മീസിൽസ് അഥവാ അഞ്ചാംപനി. കുഞ്ഞുങ്ങളുടെ മരണത്തിനോ അംഗവൈകല്യത്തിനോ വരെ കാരണമായേക്കാവുന്ന രോഗമാണിത്. രണ്ട് മണിക്കൂർ വായുവിൽ തങ്ങിനിൽക്കാൻ കഴിയും. മലിനമായ പ്രതലങ്ങളിൽ സ്പർശിക്കുകയോ വായുവിലെ വൈറസ് ശ്വസിക്കുകയോ ചെയ്താൽ രോഗം പകരാം.
വളരെ വേഗം പകരാൻ സാധ്യതയുള്ള രോഗമാണിത്. കുട്ടികൾക്ക് ഈ രോഗബാധയുണ്ടാവാതിരിക്കാനായി ഒമ്പത് മാസം പൂർത്തിയാകുമ്പോൾ മീസിൽസ് പ്രതിരോധ കുത്തിവയ്പ് നിർബന്ധമായും എടുക്കണം. രോഗപകർച്ച ഒഴിവാക്കുവാനായി രോഗിയെ വീട്ടിനുളളിൽ കിടത്തി വേണ്ടത്ര വിശ്രമം നൽകണം. ധാരാളം വെളളവും പഴവർഗങ്ങളും നൽകുക. പ്രതിരോധ കുത്തിവെപ്പുകൾ ലഭ്യമാവുന്നതിന് മുമ്പ് അഞ്ചാം പനി പിടിപെടുന്ന കുട്ടികളുടെ എണ്ണവും അതു കാരണം മരണം സംഭവിക്കുന്ന എണ്ണവും കൂടിയിട്ടുള്ളതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
ലക്ഷണങ്ങൾ അറിയാം…
ജലദോഷം
ശക്തമായ പനി
കണ്ണുകൾ ചുവപ്പ് നിറത്തിലേക്ക് മാറുക.
ശരീരം ചുവപ്പ് നിറമാകുക.
വായിൽ മുറിവുകൾ വരിക.
ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ…
1. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കണം.
2. രോഗിയുമായുള്ള സമ്പർക്കം കഴിവതും ഒഴിവാക്കുക.
3. തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും തൂവാവ വച്ച് മറയ്ക്കുക.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]