
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഒരു ബക്കറ്റ് നിറയെ പല ഫ്ളേവറുകളിലുള്ള ഐസ്ക്രീമും ഒപ്പം മഞ്ഞ നിറത്തിലുള്ള ജിലേബിയും ഒരു പാത്രത്തില്‍ റിമിയുടെ മുമ്പില്‍ നിരത്തി വച്ചിരിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ചെന്നൈയിലെ സംഗീത റസ്റ്ററന്റില്‍ നിന്നുമാണ് ഈ ഐസ്ക്രീം റിമി രുചിച്ച് നോക്കുന്നത്. മഞ്ഞ നിറത്തിലുള്ള ജിലേബി ഐസ്ക്രീമില് മുക്കി കഴിക്കുമ്പോള്‍ രുചി അതിഗംഭീരമാണെന്നാണ് റിമിയുടെ അഭിപ്രായം. തേന്‍ പോലെ മധുരമെന്നാണ് ജിലേബി കഴിച്ചതിന് ശേഷം താരം പറയുന്നത്. റിമി ടോമി പങ്കുവച്ച വിഡിയോയുടെ താഴെ നിരവധി പേരാണ് രസകരമായ കമന്റുകള്‍ എഴുതിയിരിക്കുന്നത്. റിമി നമ്മളെ കൊതിപ്പിച്ച് കഴിക്കും, എന്നിട്ട് നേരെ ജിമ്മിലോട്ട്. ഇത് കണ്ട് കൊതിമൂത്ത നമ്മള് പോയി കഴിക്കും. ശേഷം മൂന്ന് നാല് കിലോ കൂട്ടും.’ എന്നതാണ് ഒരു കമന്റ്. ചൂട് ജിലേബിയും ഐസ് ക്രീമും കൂടിയ കോംബോ രുചികരമെന്നാണ് ചലചിത്ര താരം സാധികയുടെ കമന്റ്. റിമി വീണ്ടും തടി കൂട്ടുമോ എന്ന കമന്റും ചിലര്‍ പങ്കുവച്ചിട്ടുണ്ട്.