മലപ്പുറം: കോഴിക്കോട് ബൈപാസിനോട് ചേർന്ന ആഡംബര റിസോർട്ടിന്റെ പാർക്കിങ് ഏരിയയിൽ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ. പ്രതി കാളികാവ് സ്വദേശി മുഹമ്മദ് ഷബീബിന്റെതാണ് മൊഴി. പിടികൂടിയ എംഡിഎംഎ സിനിമാ നടിമാർക്ക് നൽകാൻ കൊണ്ടുവന്നതെന്നാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്.
ഹോട്ടലിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ എംഡിഎംഎ കൈപ്പറ്റാൻ രണ്ടു സിനിമാ നടിമാർ എറണാകുളത്തുനിന്ന് എത്തുമെന്നും അതവർക്ക് കൈമാറാനാണ് അവിടെ നിന്നതെന്നുമാണ് പ്രതി പൊലീസിനു നൽകിയ മൊഴി. എന്നാൽ ആരാണ് വരുന്നതെന്നോ നടിമാർ ആരൊക്കെ എന്നോ ഷബീബിന് അറിവുണ്ടായിരുന്നില്ല എന്നാണ് പൊലീസ് നിഗമനം.
510 ഗ്രാം എംഡിഎംഎയാണ് ഷബീബിൽ നിന്ന് പൊലീസ് പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇന്നലെ വൈകിട്ട് സിന്തറ്റിക്ക് ലഹരിമരുന്ന് പിടികൂടിയത്. ഒമാനിൽ ജോലി ചെയ്തിരുന്ന മുഹമ്മദ് ഷബീബ് രണ്ടുമാസം മുൻപാണ് നാട്ടിലെത്തിയത്. ചെമ്മാട് സ്വദേശി അബു താഹിർ ആണ് ഷബീബിന്റെ നിർദേശപ്രകാരം എംഡിഎംഎ വിദേശത്തുനിന്ന് എത്തിച്ചത്. ഒമാനിൽനിന്നു പാൽപ്പൊടി പാക്കറ്റുകളിലാക്കി ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരിമരുന്നാണ് കരിപ്പൂർ വിമാനത്താവളം വഴി കടത്തിയത്. തുടർന്ന് ഷബീബിന് കൈമാറുകയായിരുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ലഹരി എത്തിച്ച കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പുതുവത്സര പാർട്ടി ലക്ഷ്യം വച്ച് കൊച്ചി, ഗോവ എന്നിവിടങ്ങളിലേക്ക് വിൽപന നടത്തുന്നതിനായാണ് സംഘം ലഹരിമരുന്ന് എത്തിച്ചതെന്നാണ് വിവരം. കൊണ്ടോട്ടി ഡിവൈഎസ്പിയും സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയും പ്രതിയെ ചോദ്യം ചെയ്യുകയാണ്.