ഹെെദരാബാദ്: പുഷ്പ 2വിന്റെ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെ ചോദ്യം ചെയ്ത് ഹൈദരാബാദ് പൊലീസ്. രാവിലെ 11 മണിയോടെയാണ് നടൻ ചിക്കഡ്പ്പള്ളി സ്റ്റേഷനിലെത്തിയത്. പൊലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയാണ് അല്ലു അർജുന് കഴിഞ്ഞദിവസം നോട്ടീസ് കൈമാറിയത്.
പ്രീമിയറിന് വരാൻ പൊലീസ് അനുമതി നിഷേധിച്ച വിവരം അറിയാമായിരുന്നുവോ?, സ്ക്രീനിംഗിന് പങ്കെടുക്കാൻ ആരാണ് വിളിച്ചത്?, തിയേറ്ററിൽ എത്തിയ സമയം പുറത്ത് തിക്കും തിരക്കും ഉണ്ടായെന്ന് പൊലീസ് അറിയിച്ചിരുന്നോ?, യുവതിയുടെ മരണവിവരം അറിഞ്ഞത് എപ്പോൾ? എന്നീ ചോദ്യങ്ങളാണ് താരത്തോട് ചോദിച്ചതെന്നാണ് വിവരം. എന്നാൽ ചോദ്യം ചെയ്യലിന് ഹാജരായെങ്കിലും പൊലീസ് ചോദിച്ച ചോദ്യങ്ങളോട് കാര്യമായി നടൻ പ്രതികരിച്ചില്ല. ചോദ്യം ചെയ്യൽ പൂർത്തിയായിട്ടുണ്ട്.
ഡിസംബർ നാലിനാണ് പുഷ്പ 2വിന്റെ പ്രീമിയർ ഷോയുമായി ബന്ധപ്പെട്ട് സന്ധ്യ തിയേറ്ററിൽ തിക്കും തിരക്കും ഉണ്ടായത്. തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിക്കുകയും മകന് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശി രേവതിയാണ് (39) മരിച്ചത്. തിക്കും തിരക്കും ഉണ്ടാക്കി എന്നാരോപിച്ച് അല്ലു അർജുനെയും ഒപ്പം തിയേറ്റർ മാനേജ്മെന്റ് അംഗങ്ങളെയും ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിസംബർ 13ന് വൈകിട്ടാണ് അല്ലു അർജുനെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ തെലങ്കാന ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതിനെ തുടർന്ന് ശനിയാഴ്ച രാവിലെ തന്നെ താരം പുറത്തിറങ്ങിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]