ഇയാളുടെ പക്കൽ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ചതായി സംശയമുള്ള തോക്കും, വ്യാജരേഖകളും കണ്ടെടുത്തിരുന്നു.
First Published Dec 24, 2024, 8:52 AM IST | Last Updated Dec 24, 2024, 8:52 AM IST
വാഷിങ്ടൺ: ആരോഗ്യ ഇൻഷുറൻസ് സിഇഒയുടെ കൊലപാതകത്തിൽ കുറ്റം നിഷേധിച്ച് പ്രതി ലൂയിജി മാൻജിയോണെ. 26 കാരനായ പ്രതിയെ ഹാജരാക്കിയത് ന്യൂയോർക്ക് ക്രിമിനൽ കോടതിയിൽ. മാൻഹട്ടനിലെ തെരുവിൽ വച്ചാണ് അജ്ഞാതൻ ബ്രയൻ തോംപ്സണെ വെടിവച്ച് കൊന്നത്. കേസിൽ ലൂയിജി മാഞ്ചിയോണി എന്നയാളെ പെൻസിൽവേനിയയിലെ ആൽട്ടൂണ എന്ന സ്ഥലത്ത് വെച്ചായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ചതായി സംശയമുള്ള തോക്കും, വ്യാജരേഖകളും കണ്ടെടുത്തിരുന്നു.
ന്യൂയോർക്ക് നഗരത്തിൽ നിന്ന് 280 മൈൽ അകലെയാണ് ആൽട്ടൂണ നഗരം. പേഴ്സൺ ഓഫ് ഇൻ്ററസ്റ്റ് എന്ന നിലയിലാണ് ലൂയിജി മാഞ്ചിയോണിയെ കസ്റ്റഡിയിൽ എടുത്തത്. ഒരു മക്ഡൊണാൾഡ് റെസ്റ്റോറൻ്റിൽ എത്തിയ ഇയാളെ കണ്ട് കൊലയാളിയാണെന്ന് സംശയം തോന്നിയ ജീവനക്കാരൻ പൊലീസിനെ വിളിക്കുകയായിരുന്നു. പിടിയിലായ യുവാവിന് 26 വയസായണ് പ്രായം. ഹെൽത്ത് കെയർ വ്യവസായങ്ങൾക്കെതിരായ രേഖയും പിടിയിലായ യുവാവിൻ്റെ പക്കൽ നിന്നും കണ്ടെടുത്തിരുന്നു.
ഡിസംബര്‍ നാലിന് രാവിലെ 6.45നായിരുന്നു ബ്രയൻ തോംസൺ വെടിയേറ്റ് മരിച്ചത്. മിഡ്ടൗൺ മാൻ ഹോട്ടലിന് പുറത്തായിരുന്നു സംഭവം നടന്നത്. ഹെൽത്ത് കെയര്‍ വാര്‍ഷിക സമ്മേള വേദിയായ ഹോട്ടലിലേക്ക് നടന്നുപോവുകയായിരുന്ന തോംസണ്‍ നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റയുടൻ ഇദ്ദേഹത്തെ ആശുത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
2021 ഏപ്രിലിൽ കമ്പനി സിഇഒ ആയി ചുമതലയേറ്റ ബ്രയൻ തോംസൺ 2004 മുതൽ കമ്പനിയിൽ പ്രവര്‍ത്തിച്ചിരുന്ന ആളാണ്. ലോകത്തെ തന്നെ ഏറ്റവും വലിയ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയാണ് യുണൈറ്റഡ് ഹെൽത്ത്കെയർ. സിഇഒയുടെ കൊലപാതകത്തിന് പിന്നാലെ നടക്കാനിരുന്ന നിക്ഷേപക സമ്മേളനം കമ്പനി റദ്ദാക്കിയിരുന്നു.
’17കാരിയുമായി ലൈംഗികബന്ധം’; ഗെയ്റ്റിസിനെതിരായ റിപ്പോർട്ട് പുറത്തുവിട്ട് അമേരിക്കൻ സഭ എത്തിക്സ് കമ്മിറ്റി
Download App:
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]