ക്രിസ്തുമസ് – പുതുവത്സരത്തോട് അനുബന്ധിച്ച് ലഹരിക്കടത്ത് തടയുന്നതിനായുള്ള പൊലീസിന്റെ സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായിരുന്നു പരിശോധന
First Published Dec 24, 2024, 7:52 AM IST | Last Updated Dec 24, 2024, 7:52 AM IST
കല്‍പ്പറ്റ: പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ട് വിതരണം ചെയ്യാനായി ലഹരി കടത്തുന്നതിനിടെ യുവാക്കളെ പൊലീസും എക്സൈസും ചേര്‍ന്ന് പിടികൂടി. ക്രിസ്തുമസ് – പുതുവത്സരത്തോട് അനുബന്ധിച്ച് ലഹരിക്കടത്ത് തടയുന്നതിനായുള്ള പൊലീസിന്റെ സ്പെഷ്യല്‍ ഡ്രൈവില്‍ രണ്ടിടങ്ങളിലായി കഞ്ചാവുമായി രണ്ട് യുവാക്കളെ പിടികൂടി. മറ്റൊരു യുവാവിനെ 172.37 ഗ്രാം എംഡിഎംഎയുമായി പിടികൂടി.
ജില്ലാ പൊലീസ് ലഹരി വിരുദ്ധ സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, എക്സൈസ് എന്നിവരുടെ സംയുക്ത പരിശോധനയിലാണ് വലിയ അളവില്‍ എംഡിഎംഎ പിടിച്ചെടുത്തത്. ബെംഗളൂരുവില്‍ നിന്ന് വരികയായിരുന്ന സ്വകാര്യ ബസില്‍ കല്‍പ്പറ്റ ജനമൈത്രി ജംഗ്ഷനില്‍ നടത്തിയ പരിശോധനയിലാണ് 172.37 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. ബസിലെ യാത്രക്കാരനായ മലപ്പുറംം വെള്ളുവങ്ങാട് മഞ്ചേരി വീട്ടില്‍ എം. ഷംനാസിനെ (33) എക്സൈസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു പരിശോധന.
302 ഗ്രാം കഞ്ചാവുമായി കോഴിക്കോട് അരിക്കുളം സ്വദേശി സി എം വിനോദ് (41), 20.58 ഗ്രാം കഞ്ചാവുമായി വടുവഞ്ചാല്‍ സ്വദേശി അനീഷ് ദേവസ്യ (39) എന്നിവരെ പിടികൂടി. 22ന് രാത്രിയോടെ പുല്‍പ്പള്ളി മരക്കടവില്‍ വെച്ചാണ് വിനോദ് പിടിയിലാകുന്നത്. ഉച്ചയോടെ ബത്തേരി കെഎസ്ആര്‍ടിസി ഗാരേജിന് സമീപത്ത് നിന്നുമാണ് അനീഷ് ദേവസ്യ വലയിലായത്.
‘ഓട്ടോ ജയൻ’ ഡിണ്ടിഗലിൽ പിടിയിലായി, അറസ്റ്റ് ചെയ്തത് ചിറയിൻകീഴിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
Download App:
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]