

ഗുസ്തി ഫെഡറേഷന് പ്രതിസന്ധി:ഐഒഎയോട് താല്കാലിക ഭരണസമിതി രൂപീകരിക്കാന്‍ നിര്‍ദേശിച്ച് കായിക മന്ത്രാലയം.ഗുസ്തിതാരങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് കായിക മന്ത്രാലയത്തിന്റെ നീക്കം.
സ്വന്തം ലേഖിക
ദേശീയ ഗുസ്തി ഫെഡറേഷന്റെ (ഡബ്ല്യുഎഫ്ഐ) നടത്തിപ്പിനായി താത്കാലിക സമിതി രൂപീകരിക്കാന്‍ ഇന്ത്യന്‍ ഒളിമ്ബിക് അസോസിയേഷനോട് (ഐഒഎ) ആവശ്യപ്പെട്ട് കേന്ദ്ര കായിക മന്ത്രാലയം.ഗുസ്തിതാരങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് കായിക മന്ത്രാലയത്തിന്റെ നീക്കം.താരങ്ങളുടെ തിരഞ്ഞെടുപ്പുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ താത്കാലിക സമിതിക്ക് സാധിക്കുമെന്ന് ഐഒഎ ചീഫിനെഴുതിയ കത്തില്‍ കായിക മന്ത്രാലയം വ്യക്തമാക്കി.
പുതിയ സാഹചര്യങ്ങളില്‍ ഡബ്ല്യുഎഫ്ഐയുടെ ഭരണത്തില്‍ ആശങ്കയുണ്ടെന്നാണ് കായിക മന്ത്രാലയം സൂചിപ്പിച്ചിരിക്കുന്നത്. കേന്ദ്ര അണ്ടര്‍ സെക്രട്ടറിയായ തരുണ്‍ പരേക്കാണ് കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്.
കായിക സമിതികളിലെ നല്ല ഭരണത്തിന് കര്‍ശനമായ തിരുത്തല്‍ നടപടികള്‍ ആവശ്യമാണ്. അതിനാല്‍ ഡബ്ല്യുഎഫ്ഐയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ ഐഒഎ സ്വീകരിക്കേണ്ടതുണ്ട്. ഗുസ്തി താരങ്ങള്‍ ഒരുതരത്തിലും കഷ്ടപ്പെടരുത്, കായിക മന്ത്രാലയത്തിന്റെ കത്തില്‍ പറയുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പുതിയ ഭരണസമിതിയെ സസ്പെന്‍ഡ് ചെയ്ത സാഹചര്യത്തില്‍ മറ്റൊരു തിരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല. ഡബ്ല്യുഎഫ്ഐയുടെ ദൈനം ദിന കാര്യങ്ങള്‍ ഐഒഎ രൂപീകരിക്കുന്ന താത്കാലിക സമിതി നോക്കും. അന്താരാഷ്ട്ര മത്സരങ്ങളില്‍ കായിക താരങ്ങളെ പങ്കെടുപ്പിക്കുന്നതുള്പ്പെടെയുള്ള കാര്യങ്ങളാണ് താത്കാലിക സമിതി നോക്കേണ്ടത്.
ഒളിമ്ബിക് മെഡല്‍ ജേതാവ് സാക്ഷി മാലിക്ക് കഴിഞ്ഞ ദിവസം ലൈംഗീകാരോപണം നേരിടുന്ന ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങിന്റെ വിശ്വസ്തന് സഞ്ജയ് സിങ്ങിനെ ഡബ്ല്യുഎഫ്ഐയുടെ തലവനായി തിരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ചിരുന്നു. വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു സാക്ഷിയുടെ പ്രതികരണം. ഡിസംബര്‍ 28-ന് ജൂനിയര്‍ തലത്തിലുള്ള ദേശീയ മത്സരങ്ങള്‍ ബ്രിജ് ഭൂഷന്റെ നാടായ ഗോണ്ടയിലെ നന്ദിനി നഗറില്‍ വെച്ച് നടത്തുമെന്ന തിടുക്കത്തിലുള്ള സഞ്ജയ് സിങ്ങിനെ പ്രഖ്യാപനത്തേയും കേന്ദ്രം തള്ളിയിട്ടുണ്ട്.
ഡിസംബര്‍ 21 നായിരുന്നു ദേശീയ ഗുസ്തി ഫെഡറേഷന്റെ (ഡബ്ല്യുഎഫ്ഐ) പുതിയ തലവനായി സഞ്ജയ് സിങ് തിരഞ്ഞെടുക്കപ്പെട്ടത്. കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവും പ്രമുഖ ഗുസ്തി താരങ്ങളുടെ പിന്തുണയോടെയും മത്സരിച്ച അനിത ഷിയോറനെയാണ് സഞ്ജയ് സിങ് പരാജയപ്പെടുത്തിയത്. 47-ല്‍ 40 വോട്ടും നേടിയായിരുന്നു സഞ്ജയ് സിങ്ങിന്റെ വിജയം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]