നവകേരള സദസ് : കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റംവരെ സംസ്ഥാന മന്ത്രിസഭ നടത്തിയ നവകേരള സദസിന് വട്ടിയൂര്‍ക്കാവില്‍ ഇന്നലെ ആവേശ്വജ്ജ്വല സമാപനം. തിരുവനന്തപുരം : നവംബര്‍ 18ന് മഞ്ചേശ്വരത്ത് നിന്നുതുടങ്ങിയ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്ര സമാപനവേദിയായ വട്ടിയൂര്‍ക്കാവിലെത്തിയത് രാത്രി 7.20ന്.
ആയിരങ്ങളെ ആവേശം കൊള്ളിച്ച് ചെണ്ടമേളത്തിന്റെയും തെയ്യം അടക്കമുള്ള കലാരൂപങ്ങളുടെയും അകമ്ബടിയോടെ നവകേരള ബസ് എത്തി. ബസിലിരുന്ന് മുഖ്യമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തതോടെ ജനം ഇളകിമറിഞ്ഞു.
അഭിവാദ്യങ്ങള്‍, അഭിവാദ്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് ആയിരമായിരം അഭിവാദ്യങ്ങള്‍ എന്ന മുദ്രാവാക്യം മുഴങ്ങി. അയ്യായിരത്തോളം പേരാണ് സമാപന ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്.
വൈകിട്ട് 6ന് തന്നെ ചടങ്ങുകള്‍ ആരംഭിച്ചു. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനായി.മന്ത്രിമാരായ കെ.രാജൻ, പി.രാജീവ്, എം.ബി.രാജേഷ്, റോഷി അഗസ്റ്റിൻ, വി.കെ.പ്രശാന്ത് എം.എല്‍.എ എന്നിവരും വേദിയിലുണ്ടായിരുന്നു.
റോഷി അഗസ്റ്റിനാണ് ആദ്യം സംസാരിച്ചത്. പിന്നാലെ മന്ത്രി പി.രാജീവ്, കെ.രാജൻ എന്നിവര്‍ സംസാരിച്ചു.
എല്‍.ഡി.എഫ് ഭരണത്തില്‍ നാട് കൈവരിച്ച നേട്ടങ്ങളും ഇനിയുള്ള ലക്ഷ്യവും മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങള്‍ക്കു മുന്നില്‍ നിരത്തി. വികസനപാതയില്‍ നേരിടേണ്ടിവരുന്ന പ്രതിസന്ധികളെ കുറിച്ച് വിശദീകരിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ സാമ്ബത്തിക കടന്നാക്രമണങ്ങള്‍ കാരണം കേരളത്തിനുണ്ടാകുന്ന നഷ്ടങ്ങളെ കുറിച്ചും മുഖ്യമന്ത്രിയും മന്ത്രിമാരും സമാപന യോഗത്തില്‍വിശദീകരിച്ചു.നവകേരളസദസിന്റെ സമാപന ചടങ്ങിന് ശേഷം നവകേരള ശില്പം മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന് ഏറ്റുവാങ്ങി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉണ്ണി കാനായിയാണ് ശില്പം തയ്യാറാക്കിയത്.
വൈബ് മീഡിയ തയ്യാറാക്കിയ മുഖ്യമന്ത്രിയുടെ ഛായാചിത്രം മന്ത്രി ആന്റണി രാജു മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. എൻഡോസള്‍ഫാൻ ദുരിതബാധിതര്‍ക്കായി സായിഗ്രാമം നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ ദാനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.
ഗുരു ഗോപിനാഥ് ഗ്രാമത്തിന്റെ സപര്യ പുരസ്കാരം മുഖ്യമന്ത്രിയില്‍ നിന്ന് പ്രശസ്ത നര്‍ത്തകി ചിത്രാ മോഹൻ ഏറ്റുവാങ്ങി. ലൈഫ് ഭവന പദ്ധതിയില്‍ ജലജ ടീച്ചര്‍ സംഭാവനയായി നല്കിയ 4 ലക്ഷം രൂപ അതിദാരിദ്ര പട്ടികയില്‍പ്പെട്ട
ഗുണഭോക്താവിന് അദ്ദേഹം കൈമാറി. Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]