തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്മാന്മാര് വളഞ്ഞിട്ട് തല്ലിയ സംഭവത്തില്‍ കേസെടുക്കാൻ കോടതി ഉത്തരവ് വന്നിരുന്നു. പിന്നാലെ സംഭവത്തിൽ ജാമ്യമില്ലാ വകുപ്പുകൾ ചേര്‍ത്ത് കേസെടുക്കുകയും ചെയ്തു.
സംഭവത്തിൽ ഫേസ്ബുക്ക് കുറിപ്പിൽ രൂക്ഷമായ പ്രതികരണം പങ്കുവച്ചിരിക്കുകയാണ് യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വര്‍ക്കി. ഈ കേസിന്റെ ഒടുക്കം വരെ പിന്നാലെ കാണുമെന്നും ഇരുവരെയും സര്‍ക്കാര്‍ പെൻഷൻ വാങ്ങാൻ അനുവദിക്കില്ലെന്നും അബിൻ വര്‍ക്കി കുറിച്ചു. ‘ഈ കേസിന്റെ ഒടുക്കം ഉണ്ടാകുന്നത് വരെ ഞങ്ങൾ ഇതിന്റെ പിറകെ കാണും.
സിപിഎം ഈ അക്രമങ്ങൾക്ക് കൊടുക്കുന്ന ഗുണ്ട കൂലി അല്ലാതെ ഒരു കാരണവശാലും സർക്കാർ പെൻഷൻ ഇവർ രണ്ടു പേരും മേടിക്കില്ല’- എന്നായിരുന്നു.
‘അതായത് ആലപ്പുഴയിൽ വെച്ച് കരിങ്കൊടി കാണിച്ചപ്പോൾ പൊലീസ് കസ്റ്റഡിയിലെടുത്ത യൂത്ത് കോൺഗ്രസ് കെഎസ്യു പ്രവർത്തകരെ അന്യായമായി മർദ്ദിച്ചതിൽ മുഖ്യമന്ത്രിയുടെ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥനും എതിരെ കോടതി നിർദ്ദേശപ്രകാരം ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
ഈ കേസിന്റെ ഒടുക്കം ഉണ്ടാകുന്നത് വരെ ഞങ്ങൾ ഇതിന്റെ പിറകെ കാണും. സിപിഎം ഈ അക്രമങ്ങൾക്ക് കൊടുക്കുന്ന ഗുണ്ട
കൂലി അല്ലാതെ ഒരു കാരണവശാലും സർക്കാർ പെൻഷൻ ഇവർ രണ്ടുപേരും മേടിക്കില്ല. പാക്കലാം’- മര്‍ദ്ദനമേറ്റ കെഎസ്യു ജില്ലാ പ്രസിഡന്റ് എ ഡി തോമസ് നല്കിയ ഹര്‍ജിയിലാണ് ആലപ്പുഴ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി നടപടി.
പൊലീസ് കസ്റ്റഡിയിലിരിക്കേയാണ് ഗണ്മാന്മാര് മര്‍ദ്ദിച്ചതെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കെഎസ്യു ജില്ലാ പ്രസിഡന്റ് എഡി തോമസിനെയും യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം അജയ് ജുവൽ കുര്യാക്കോസിനെയും മുഖ്യമന്ത്രിയുടെ ഗൺമാൻമാരും പൊലീസും ചേർന്ന് വളഞ്ഞിട്ട് തല്ലിയിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരായ അനിൽ കല്ലിയൂരിനും സന്ദീപിനുമെതിരെ പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്ന് കാണിച്ചാണ് ഇവര്‍ കോടതിയെ സമീപിച്ചത്.
മുഖ്യമന്ത്രിയുടെ യാത്രയുടെ കോ ഓർഡിനേഷൻ ചുമതല മാത്രമുള്ള ഗൺമാൻ, ക്രസമാധാന പ്രശ്നത്തില്‍ ഇടപെട്ടത് പൊലീസ് സേനയിലും ഭിന്നതക്ക് ഇടയാക്കിയിരുന്നു. മുഖ്യമന്ത്രിക്ക് തിരിച്ചടി; യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ ഗൺമാൻമാർ വളഞ്ഞിട്ട് തല്ലിയ സംഭവത്തിൽ ഇടപെട്ട് കോടതി മന്ത്രിസഭയുടെ ബസിന് നേരെ കരിങ്കൊടി കാട്ടുന്നവരെ പൊലീസും സി പി എം പ്രവർത്തകരും ചേർന്ന് കൈകാര്യം ചെയ്യുന്നത് നവകേരള സദസ്സിന്റെ തുടക്കം മുതൽ വിവാദമായിരുന്നു.
‘ജീവൻ രക്ഷാപ്രവർത്തനമെന്ന’ മുഖ്യമന്ത്രിയുടെ ന്യായീകരണത്തോടെ സമക്കാരെ വളഞ്ഞിട്ട് തല്ലുന്ന സ്ഥിതിയിലെത്തി കാര്യങ്ങൾ. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ സമരക്കാരെ തല്ലുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം Last Updated Dec 23, 2023, 10:42 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]