ദുബായ്- ഷോപ്പിംഗ് ലിസ്റ്റ് തയാറായോ… ചൊവ്വാഴ്ച ദുബായിലെ ചില പ്രധാന മാളുകളില്‍ എത്തിയാല്‍ 90 ശതമാനം വരെ കിഴിവോടെ സാധനങ്ങള്‍ വാങ്ങാം. 12 മണിക്കൂര്‍ മാത്രമാണ് ഈ ഇളവ്.
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള വില്‍പ്പന ഡിസംബര്‍ 26 ന് രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ്. ലൈഫ്സ്റ്റൈല്‍, ഇലക്ട്രോണിക്സ് മുതല്‍ ഫാഷന്‍, സൗന്ദര്യം, ഹോംവെയര്‍ എന്നിവയും അതിലേറെയും ഉല്‍പ്പന്നങ്ങളുടെ വില്പനയില് വന്‍ ഇളവാണ് വാഗ്ദാനം ചെയ്യുന്നത്.
ഓഫറില്‍ പങ്കെടുക്കുന്ന മാളുകള്‍ ഇതാ:
മാള്‍ ഓഫ് എമിറേറ്റ്സ്
സിറ്റി സെന്റര്‍ മിര്‍ദിഫ്
സിറ്റി സെന്റര്‍ ദെയ്റ
സിറ്റി സെന്റര്‍ ങല’മശലൊ
സിറ്റി സെന്റര്‍ അല്‍ ഷിന്ദഗ
മൈ സിറ്റി സെന്റര്‍ അല്‍ ബര്‍ഷ
പങ്കെടുക്കുന്ന ബ്രാന്‍ഡുകളില്‍ അല്‍ മുഖലാത് പെര്‍ഫ്യൂം, CB2, ഗൊര്ഡാനോ, റെഡ് ടേപ്പ്, ദി റെഡ് കാര്‍പെറ്റ്, ലെഗോ തുടങ്ങി മികച്ച ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്നു. 90 ശതമാനം വരെ കിഴിവുകള്‍ കൂടാതെ, ഉപഭോക്താക്കള്‍ക്ക് വലിയ സമ്മാനങ്ങളും വാഗ്ദാനം ചെയ്യപ്പെടുന്നു.
300 ദിര്‍ഹമോ അതില്‍ കൂടുതലോ പര്‍ചേസ് നടത്തിയാല്‍ സ്വയമേവ ലക്കി ഡ്രോയില്‍ പ്രവേശിക്കും. ഒരു ദശലക്ഷം ദിര്‍ഹം വരെ സമ്മാനം നേടാം.
2024 ജനുവരി 14 വരെയാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍.
2023 December 23 Gulf Dubai title_en: Up to 90% discount in Dubai as 12-hour mega sale returns on December 26 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]