

മീറ്റര്‍ റീഡിംഗില്‍ വൻ പിഴവ്; തൊടുപുഴയിൽ വൻതുക വൈദ്യുതി ബില്‍ ലഭിച്ച ഉപഭോക്താക്കളുടെ ഫ്യൂസൂരാൻ നീക്കമിട്ട് കെഎസ്ഇബി; പ്രതിഷേധവുമായി നാട്ടുകാര്‍
തൊടുപുഴ: മീറ്റര്‍ റീഡിംഗിലുണ്ടായ പിഴവിനെത്തുടര്‍ന്ന് വൻതുക വൈദ്യുതി ബില്‍ ലഭിച്ച ഉപഭോക്താക്കളുടെ ഫ്യൂസൂരാൻ നീക്കമിട്ട് കെഎസ്ഇബി.
ഉപഭോക്താക്കള്‍ പരാതിയുമായി കെഎസ്ഇബിയെ സമീപിച്ചു. വീഴ്ച പറ്റിയത് ഉദ്യോഗസ്ഥര്‍ക്കാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടും ഫ്യൂസൂരാൻ തിടുക്കം കാട്ടി കെഎസ്ഇബി.
സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്.
തൊടുപുഴ നമ്പര്‍ വണ്‍ സെക്ഷനു കീഴിലെ ഉപഭോക്താക്കള്‍ക്കാണ് കെഎസ്ഇബിയുടെ ഇരുട്ടടി കിട്ടിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
30,000 മുതല്‍ 60,000 രൂപ വരെയാണ് പലര്‍ക്കും വൈദ്യുതി ബില്‍ വന്നത്. ഉപഭോക്താക്കള്‍ പരാതിയുമായി കെഎസ്ഇബിയെ സമീപിച്ചു. പരിശോധനയില്‍ മീറ്റര്‍ റീഡിംഗിലെ പിഴവാണ് ബില്‍ തുക കൂടാൻ കാരണമെന്ന് കെഎസ്ഇബി തന്നെ കണ്ടെത്തി.
തുക പുനഃക്രമീകരിച്ച് നല്‍കാതെ വന്നതോടെ 17 പേര് കോടതിയെ സമീപിച്ചു. ഇതിനിടെ കണക്ഷൻ വിച്ഛേദിക്കാനുള്ള കെഎസ്ഇബിയുടെ നീക്കമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]