
മാന്നാർ: നറുക്കെടുപ്പിൽ ഭാഗ്യം തുണച്ചതോടെ എൽഡിഎഫിലെ കേരള കോൺഗ്രസ്-എം അംഗമായ സെലീന നൗഷാദ് മാന്നാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിലെ മുസ്ലിം ലീഗ് അംഗമായ ഷൈനാ നവാസിനെയാണ് സെലീന നൗഷാദ് നറുക്കെടുപ്പിലൂടെ പരാജയപ്പെടുത്തിയത്. വോട്ടെടുപ്പിൽ എൽഡിഎഫ്-8, യുഡിഎഫ്-8 എന്നീ നിലയിൽ വോട്ടു ലഭിച്ചതിനെ തുടർന്നാണ് നറുക്കെടുപ്പ് വേണ്ടി വന്നത്.
ബിജെപിയുടെ ഏക അംഗം യോഗത്തിൽ നിന്നും വിട്ടുനിന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന സുനിൽ ശ്രദ്ധേയത്തിനെ ഹൈക്കോടതി അയോഗ്യനാക്കിയതിനെ തുടർന്നുള്ള ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതോടെ ആകെയുള്ള 18 അംഗ ഭരണസമിതിയിൽ 17 അംഗങ്ങളാണുള്ളത്. എൽഡിഎഫ്-8, യുഡിഎഫ്-8, ബിജെപി-1 എന്നിങ്ങനെയാണ് ഇപ്പോഴത്തെ കക്ഷിനില. പാവുക്കര മൂന്നാം വാർഡിൽ നിന്നുള്ള അംഗമാണ് സെലീന നൗഷാദ്.
വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഷൈനാ നവാസിന് പ്രസിഡന്റ്. വി. രക്നകുമാരി സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു.
കഴിഞ്ഞ യുഡിഎഫ് ഭരണസമിതിയിൽ വൈസ് പ്രസിഡണ്ട് ആയിരുന്ന ഷൈനാ നവാസ് മാന്നാർ ടൗണിൽ നിന്നുള്ള അംഗമാണ്. യോഗത്തിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓഡിറ്റ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ശ്രീജിത്ത്. ബി വരണാധികാരി ആയിരുന്നു.
Last Updated Dec 23, 2023, 6:11 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]