
ചാലക്കുടി: ചാലക്കുടി എസ്ഐക്കെതിരെ ഭീഷണിയുമായി എസ്എഫ്ഐ. ചാലക്കുടി എസ് ഐ അഫ്സലിനെ തെരുവു പട്ടിയെ പോലെ തല്ലുമെന്ന് എസ് എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം ഹസൻ മുബാറക് പറഞ്ഞു. എസ് ഐയുടെ കൈകാലുകൾ തല്ലിയൊടിച്ച് വിയ്യൂരിലോ കണ്ണൂരിലോ പൂജപ്പുരയിലോ കിടക്കേണ്ടി വന്നാൽ പുല്ലാണെന്നും ഹസ്സൻ പറഞ്ഞു. എസ്ഐയ്ക്ക് എതിരെ പരസ്യമായാണ് ഹസ്സന്റെ അസഭ്യവര്‍ഷം. എസ്എഫ്ഐ പ്രവർത്തകര്‍ പൊലീസിന് എതിരെ ചാലക്കുടിയിൽ പ്രകടനം നടത്തി. അതിനിടെ പൊലീസ് ജീപ്പ് അടിച്ചുതകര്‍ത്ത ഡിവൈഎഫ്ഐ നേതാവ് നിധിൻ പുല്ലൻ തൃശ്ശൂരിൽ പിടിയിലായി. ഒല്ലൂരിൽ സുഹൃത്തിന്റെ വീട്ടിൽ താമസിക്കുകയായിരുന്നു ഇയാൾ. ഇയാളെ ചാലക്കുടിയിലേക്ക് കൊണ്ടുവരും.
Last Updated Dec 23, 2023, 3:11 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]