ഗർഭിണിയായ വളർത്തുനായയ്ക്ക് വേണ്ടി ഒരു കുടുംബം നടത്തിയ പരമ്പരാഗത ബേബി ഷവർ വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചു. ഇൻസ്റ്റാഗ്രാം ഉപയോക്താവ് ജിതിൻ പങ്കിട്ട
വീഡിയോ, ഗർഭിണിയായ നായയെ പല ഇന്ത്യൻ വീടുകളിലും ലഭിക്കുന്ന അതേ വാത്സല്യത്തോടെയും കരുതലോടെയും ലാളിക്കുന്ന മനോഹരമായ ഒരു ആഘോഷത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ചു. പുഷ്പാലങ്കാരങ്ങളും ചെറിയ ആഭരണങ്ങളും മനോഹരമായി തുന്നിയെടുത്ത വസ്ത്രവും ധരിച്ചാണ് പട്ടിയെ വീഡിയോയില്‍ കാണാന്‍ കഴിയുക.
വളകാപ്പ് വഴയിലയില്‍ പൂക്കൾ വിതറി ‘വളകാപ്പ്’ എന്ന് മഞ്ഞളും ചന്ദനവും കൊണ്ട് എഴുതിയിരിക്കുന്നത് കാണാം. ചടങ്ങ് പുരോഗമിക്കുമ്പോൾ, ഒരാൾ അവളുടെ മുഖത്ത് മഞ്ഞൾ പുരട്ടുന്നത് കാണാം.
അനുഗ്രഹങ്ങളുടെയും സംരക്ഷണത്തിന്റെയും പ്രതീകമായ ഒരു പരമ്പരാഗത രീതി. പിന്നാലെ അവളെ ആരതി ഉഴിയുകയും നാണയം ഉഴിയുകയും ചെയ്യുന്നു.
അടുതത്തായി അവൾക്ക് ആഭരണവും പൂക്കളും അണിയിക്കുന്നതും വീഡിയോയില്‍ കാണാം. ഒടുവിലായി അവളുടെ മുന്‍കാലുകൾ ഒരാൾ പിടിക്കുകയും പിന് കാലുകളിൽ നടത്തുകയും ചെയ്യുന്നു.
ചടങ്ങുകൾക്ക് ശേഷം കൗതുകത്തോടെ എല്ലാം കണ്ടിരിക്കുന്ന പട്ടിയെ കാണാം. അമ്മയാകാന്‍ പോകുന്നുവെന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.
View this post on Instagram A post shared by Jithin (@inkofjithin) സ്നേഹം വിതറി സോഷ്യൽ മീഡിയ വീഡിയോയ്ക്ക് ഓൺലൈനിൽ വലിയ പ്രതികരണങ്ങളാണ് ലഭിച്ചത്, 70 ലക്ഷം പേരാണ് ഇതിനകം വീഡിയോ കണ്ടത്. നിരവധി പേര് തങ്ങളുടെ സന്തോഷവും, ആനന്ദവും, വാത്സല്യവും പ്രകടിപ്പിച്ചു.
ഇന്ന് ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ആരോഗ്യകരമായ കാര്യമാണിത്, അവൾ വളരെ സന്തോഷവതിയായി കാണപ്പെടുന്നുവെന്നായിരുന്നു ഒരു ഉപയോക്താവ് എഴുതിയത്. മൃഗങ്ങളെ ഇങ്ങനെ പരിഗണിക്കുന്ന ആളുകൾക്ക് ഏറ്റവും ശുദ്ധമായ ഹൃദയങ്ങളുണ്ടെന്ന് മറ്റൊരു കാഴ്ചക്കാരന് അഭിപ്രായപ്പെട്ടു.
അവൾ ഏതൊരു വധുവിനെക്കാളും തിളങ്ങുന്നു, അവളെ അനുഗ്രഹിക്കൂവെന്ന് മറ്റൊൾ ആവശ്യപ്പെട്ടു. വളർത്തുമൃഗങ്ങൾ അർഹിക്കുന്ന സ്നേഹത്തിന്റെ അളവാണിത്, തികച്ചും മനോഹരമെന്നായിരുന്നു മറ്റൊരു കുറിപ്പ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

