അഹമ്മദാബാദ്: കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു.
എത്യോപ്യയിലുണ്ടായ അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്നാണ് 6ഇ 1433 നമ്പർ വിമാനം അടിയന്തരമായി വഴിതിരിച്ചുവിട്ടത്. വിമാനം അഹമ്മദാബാദിൽ സുരക്ഷിതമായി ഇറക്കിയതായും യാത്രക്കാർക്കായി കണ്ണൂരിലേക്ക് പ്രത്യേക സർവീസ് ഏർപ്പെടുത്തുമെന്നും ഇൻഡിഗോ അധികൃതർ അറിയിച്ചു.
ഞായറാഴ്ചയാണ് ഹെയ്ലി ഗുബ്ബി അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. സ്ഫോടനത്തെ തുടർന്ന് ആകാശത്ത് വ്യാപിച്ച ചാരവും പുകയും വ്യോമഗതാഗതത്തിന് കനത്ത ഭീഷണിയാണ് ഉയർത്തുന്നത്.
ഇതിന്റെ പശ്ചാത്തലത്തിൽ ഡൽഹി, ജയ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകളെയും ബാധിച്ചേക്കാമെന്ന് വിമാനക്കമ്പനികൾ മുന്നറിയിപ്പ് നൽകുന്നു. പല വിമാനങ്ങളും സുരക്ഷ കണക്കിലെടുത്ത് റൂട്ടുകളിൽ മാറ്റം വരുത്തുന്നുണ്ട്.
അന്താരാഷ്ട്ര വ്യോമയാന മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ആകാശ എയർ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്നും കമ്പനി വ്യക്തമാക്കി. #TravelUpdate We are closely monitoring the volcanic activity in Ethiopia and its potential impact on flight operations in nearby regions.
Our teams will continue to assess the situation in compliance with international aviation advisories and safety protocols and take necessary… — Akasa Air (@AkasaAir) November 24, 2025 10000 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഹെയ്ലി ഗുബ്ബി എത്യോപ്യയിലെ എർട്ട ആലെ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഹെയ്ലി ഗുബ്ബി അഗ്നിപർവ്വതം ഞായറാഴ്ച രാവിലെയാണ് പൊട്ടിത്തെറിച്ചത്.
ഇതേത്തുടർന്ന് ചാരവും സൾഫർ ഡയോക്സൈഡും വൻതോതിൽ അന്തരീക്ഷത്തിലേക്ക് വ്യാപിച്ചു. 10 മുതൽ 15 കിലോമീറ്റർ വരെ ഉയരത്തിൽ പടർന്ന ചാരപടലം ചെങ്കടലിന് മുകളിലൂടെ കിഴക്കൻ ദിശയിലേക്ക് നീങ്ങുകയാണ്.
അഗ്നിപർവ്വതത്തിൽ നിന്നുള്ള പുകയും ചാരവും ഒമാൻ, യെമൻ തുടങ്ങിയ രാജ്യങ്ങളുടെ വ്യോമാതിർത്തികളിലേക്കും വ്യാപിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് ഒമാൻ പരിസ്ഥിതി അതോറിറ്റി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
എങ്കിലും ഈ മേഖലകളിൽ ഇതുവരെ അന്തരീക്ഷ മലിനീകരണത്തിന്റെ തോതിൽ വർധന രേഖപ്പെടുത്തിയിട്ടില്ല. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

