ക്രിപ്റ്റോകറൻസി വിപണിയിൽ കനത്ത ഇടിവ് തുടരുന്നു. പ്രമുഖ ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിൻ്റെ വില വീണ്ടും കുത്തനെ ഇടിഞ്ഞത് നിക്ഷേപകരിൽ കടുത്ത ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
ഒക്ടോബർ 6-ന് 1,25,000 ഡോളർ നിലവാരത്തിലെത്തിയ ബിറ്റ്കോയിന് 30 ശതമാനത്തിലേറെയാണ് വിലയിടിവുണ്ടായത്. നവംബർ 23-ന് 86,174 ഡോളറിലേക്ക് കൂപ്പുകുത്തിയ ബിറ്റ്കോയിൻ, കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 22% നഷ്ടം രേഖപ്പെടുത്തി.
ഇന്ന് 87,016.76 ഡോളർ നിലവാരത്തിലാണ് ബിറ്റ്കോയിൻ വ്യാപാരം പുരോഗമിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിൻ നവംബർ 4-ന് ഒരു ലക്ഷം ഡോളറിന് താഴേക്ക് പതിച്ചതോടെയാണ് തകർച്ചയുടെ സൂചനകൾ കണ്ടുതുടങ്ങിയത്.
അമേരിക്കൻ ഫെഡറൽ റിസർവ് ഡിസംബറിൽ പലിശനിരക്കുകളിൽ കാര്യമായ ഇളവ് വരുത്താൻ സാധ്യതയില്ലെന്ന സൂചന നൽകിയത് വിപണിക്ക് തിരിച്ചടിയായി. ഇതോടെ നിക്ഷേപകർ ക്രിപ്റ്റോ വിപണിയിൽ നിന്ന് വ്യാപകമായി പിൻവാങ്ങാൻ തുടങ്ങി.
യുഎസ്-ചൈന വ്യാപാരയുദ്ധം സംബന്ധിച്ച ആശങ്കകളും വിപണിയെ പ്രതികൂലമായി ബാധിച്ചു. ഇതിനുപുറമെ, യുഎസ് സ്പോട്ട് ബിറ്റ്കോയിൻ ഇടിഎഫുകളിൽ (ETF) നിന്ന് വൻതോതിൽ നിക്ഷേപം പിൻവലിക്കപ്പെട്ടതും വിലയിടിവിന് ആക്കം കൂട്ടി.
ഈ മാസം മാത്രം ഏകദേശം 3 ബില്യൺ ഡോളറാണ് ഇടിഎഫുകളിൽ നിന്ന് പിൻവലിക്കപ്പെട്ടത്. പ്രമുഖ ക്രിപ്റ്റോകറൻസികൾക്കും കനത്ത നഷ്ടം ഈഥറിന് 28% വില കുറഞ്ഞു ബിനാൻസ് കോയിൻ 23.87% ഇടിഞ്ഞു സോളാന 32.91% ഇടിഞ്ഞു ഡോഗ്കോയിൻ 27.64% ഇടിഞ്ഞു കാർഡാനോ 37.24% ഇടിഞ്ഞു ബിറ്റ്കോയിനിൽ മാത്രമല്ല, ഡിജിറ്റൽ ആസ്തി വിപണിയിലാകെ നിക്ഷേപകർ കൂട്ടത്തോടെ പിൻവാങ്ങുകയാണ്.
നഷ്ടസാധ്യതകൾ ഒഴിവാക്കാനുള്ള നിക്ഷേപകരുടെ ഈ നീക്കമാണ് ക്രിപ്റ്റോ വിപണിയിലെ വ്യാപകമായ തകർച്ചയ്ക്ക് പ്രധാന കാരണം. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

