ഹൈദരാബാദ്: അമേരിക്കൻ വിസ നിരസിച്ചതിലുള്ള നിരാശ കാരണം ഹൈദരാബാദിൽ ഒരു യുവ വനിതാ ഡോക്ടർ ജീവനൊടുക്കി. ഗുണ്ടൂർ ജില്ലയിൽ നിന്നുള്ള 38 വയസ്സുകാരിയായ രോഹിണിയാണ് മരിച്ചത്.
യുഎസ് വിസ ലഭിക്കാത്തതിനെത്തുടർന്നുണ്ടായ കടുത്ത വിഷാദത്തിലായിരുന്നു അവർ. ഹൈദരാബാദിലെ ഫ്ലാറ്റിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മരിച്ച ഡോക്ടറുടെ കുടുംബാംഗങ്ങൾ നഗരത്തിലെ മറ്റൊരു സ്ഥലത്താണ് താമസിക്കുന്നത്. വാതിലിൽ മുട്ടിയിട്ടും പ്രതികരണം ഇല്ലാതിരുന്നതിനെ തുടർന്ന് ശനിയാഴ്ച അവർ വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
അപ്പോഴേക്കും ഡോക്ടർ മരിച്ചിരുന്നു. ഡോക്ടർ വാതിൽ തുറക്കാത്തതിനെത്തുടർന്ന് വീട്ടുവേലക്കാരിയാണ് ഡോക്ടറായ രോഹിണിയുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചതെന്ന് പോലീസ് പറഞ്ഞു.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറി. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, ഡോക്ടർ വെള്ളിയാഴ്ച രാത്രി അമിതമായ അളവിൽ ഉറക്ക ഗുളികകൾ കഴിക്കുകയോ സ്വയം കുത്തിവെക്കുകയോ ചെയ്തിരിക്കാമെന്ന് ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിച്ചു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുന്നതിനാൽ കൃത്യമായ മരണ കാരണം ഇതുവരെ അറിവായിട്ടില്ല. വീട്ടിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ വിസ നിഷേധത്തെ തുടർന്ന് താൻ കടുത്ത വിഷാദത്തിലാണെന്ന് രോഹിണി സൂചിപ്പിച്ചിരുന്നു.
വിസ അപേക്ഷ നിരസിക്കപ്പെട്ടതിനെക്കുറിച്ചും കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്. അമ്മയുടെ വാക്കുകൾ യുഎസിലെ ജോലിക്കായി മകൾ ആഗ്രഹിച്ചിരുന്നുവെന്നും വിസ നിഷേധിക്കപ്പെട്ടതോടെ വിഷാദത്തിലായെന്നും ഡോക്ടറുടെ അമ്മ ലക്ഷ്മി പറഞ്ഞു.
ലൈബ്രറികൾ അടുത്തുള്ളതിനാൽ ഹൈദരാബാദിലെ പദ്മ റാവു നഗറിലായിരുന്നു രോഹിണി താമസിച്ചിരുന്നത്. ഇന്റേണൽ മെഡിസിനിൽ സ്പെഷ്യലൈസ് ചെയ്യാനായിരുന്നു അവൾ ആഗ്രഹിച്ചിരുന്നതെന്നും ലക്ഷ്മി പറഞ്ഞു.
ഇന്ത്യയിൽ തന്നെ താമസിച്ച് പ്രാക്ടീസ് ചെയ്യാൻ താൻ രോഹിണിയെ ഉപദേശിച്ചിരുന്നു. എന്നാൽ, യുഎസിൽ പ്രതിദിനം പരിശോധിക്കേണ്ട
രോഗികളുടെ എണ്ണം പരിമിതമാണെന്നും വരുമാനം മെച്ചപ്പെട്ടതാണെന്നും മകൾ വാദിച്ചു. വിസ അംഗീകാരത്തിനായി കാത്തിരിക്കുന്നതിനിടയിൽ നിരാശയും വിഷാദവും രോഹിണിയിൽ വർധിച്ചിരുന്നു.
വിസ ലഭിക്കാതെ വന്നതോടെ അവൾ മാനസികമായി തളർന്ന് ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നുവെന്നും അമ്മ കൂട്ടിച്ചേർത്തു.
ചിൽകൽഗുഡ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

