
ബറേലി: നിർമാണത്തിലിരിക്കുന്ന പാലത്തിൽ നിന്ന് നദിയിലേക്ക് കാർ പതിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. വിവാഹത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്ന യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ രാംഗംഗ നദിയിലേക്കാണ് കാർ മറിഞ്ഞത്.
ഫരീദ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ അപകടമുണ്ടായത്. ഫറൂഖാബാദിൽ നിന്നുള്ള മൂന്ന് യുവാക്കൾ ശനിയാഴ്ച രാത്രി ബദൗണിലെ ഡാറ്റാഗഞ്ചിൽ നിന്ന് ഫരീദ്പൂരിലേക്ക് കാറിൽ പോവുകയായിരുന്നു. രാംഗംഗ നദിക്ക് കുറുകെ നിർമ്മാണത്തിലിരിക്കുന്ന പാലത്തിലേക്ക് കയറിയ കാർ നദിയിലേക്ക് പതിച്ചു. പാലത്തിന്റെ ഒരു വശത്ത് അപ്രോച്ച് റോഡ് നിർമ്മിച്ചിട്ടില്ല. 50 അടിയോളം താഴ്ചയിലേക്കാണ് കാർ വീണത്. അമിത് കുമാർ, സഹോദരൻ വിവേക് കുമാർ, സുഹൃത്ത് കൗശൽ എന്നിവർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
ഗൂഗിൾ മാപ്പിൽ വഴി നോക്കിയാണ് യുവാക്കൾ യാത്ര ചെയ്തതെന്ന് കുടുംബം പറയുന്നു. പണി തീരാത്ത പാലം അടച്ചിട്ടിരുന്നെങ്കിൽ ഈ അപകടം സംഭവിക്കുമായിരുന്നില്ലെന്നും കുടുംബം പറയുന്നു. ശനിയാഴ്ച രാത്രി നടന്ന അപകടം ഞായറാഴ്ച പുലർച്ചെ മാത്രമാണ് നാട്ടുകാർ അറിഞ്ഞത്. ഫരീദ്പൂർ പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു.
कौशल, विवेक और अमित एक शादी में गए. शादी से वापसी में ‘गूगल मैप’ लगा लिया.
‘गूगल मैप’ ने आधे बने पुल का रास्ता दिखाया. गाड़ी रफ़्तार से आगे बढ़ी और नीचे गिर गई.
तीनों की मौत हो गई.
📍बरेली, यूपी pic.twitter.com/sfK8cM7mcM
— Ranvijay Singh (@ranvijaylive) November 24, 2024
ഷോറൂമിന് പുറത്ത് ഒല സ്കൂട്ടര്‍ ചുറ്റിക കൊണ്ട് അടിച്ച് തകർത്ത് യുവാവ്; വീഡിയോ വൈറൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]