55-മത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്റെ നാലാം ദിനത്തില്‍ താരമായി ശിവകാര്ത്തികേയന്. ഇൻ കോൺവർസേഷൻ വിഭാഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു നടന്. ഫ്രം സ്മാൾ സ്ക്രീൻ ടു ബിഗ് ഡ്രീംസ് എന്നതായിരുന്നു വിഷയം. താരവുമായുള്ള ഇന്ട്രാഷന് നിരവധി പേര് നിറഞ്ഞ സദസില്‍ സന്നിഹിതരാകുകയും ചെയ്തിരുന്നു.
“ആളുകളെ എന്റര്ടെയ്ന് ചെയ്യിക്കാന്‍ ഏറെ താല്പര്യമുള്ളൊരാളാണ് ഞാന്‍. അങ്ങനെ ചെയ്യണമെന്ന് എപ്പോഴും ഞാന്‍ ആഗ്രഹിക്കാറുമുണ്ട്. കോളേജില്‍ പഠിക്കുമ്പോഴാണ് അച്ഛന് മരിക്കുന്നത്. അതെന്നെ നയിച്ചത് വിഷാദത്തിലേക്കായിരുന്നു. അതെങ്ങനെ നേരിടണമെന്ന് ഒരുപിടിയും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് വിഷാദത്തിൽ നിന്ന് രക്ഷപ്പെടാൻ, ആ സങ്കടത്തിൽ നിന്ന് രക്ഷപ്പെട്ടാന്‍ വിനോദത്തിലേക്ക് തിരിഞ്ഞത്. ആളുകളെ രസിപ്പിക്കാന്‍ തുടങ്ങിയത്. സ്റ്റേജിലെ കയ്യടിയും അഭിനന്ദനങ്ങളും എനിക്ക് ചികിത്സയായിരുന്നു”, ശിവ പറഞ്ഞു.
സിനിമയെ കുറിച്ച് അറിഞ്ഞത് മുതല്‍ അതുതന്റെ പാഷനായി മാറിയെന്നും ശിവകാര്ത്തികേയന് പറയുന്നു. “ടെലിവിഷന്‍ അവതാരകനായാണ് ഞാന്‍ തുടക്കം കുറിച്ചത്. സിനിമ എന്ന സ്വപ്നത്തിലേക്കുള്ള എന്റെ ചവിട്ടുപടി കൂടിയായിരുന്നു അത്. ശേഷം സിനിമയില്‍ എത്തിയപ്പോള്‍ ഏറെ ആവേശത്തോടെയാണ് ഞാന്‍ ഓരോന്നും ചെ്തതും ചെയ്തുവരുന്നതും”, എന്നും നടന് കൂട്ടിച്ചേര്‍ത്തു. നടി ഖുശ്ബു ആയിരുന്നു അവതാരകയായി എത്തിയത്.
25ന്റെ നിറവിലേക്ക് അമരൻ, ഇതുവരെ നേടിയത് 300 കോടി; ഈ വർഷത്തെ മികച്ച കളക്ഷൻ ചിത്രങ്ങളിലൊന്ന്
അതേസമയം, ഇന്ത്യൻ പനോരമ വിഭാഗത്തില്‍ മഞ്ഞുമ്മല്‍ ബോയ്സ് ഇന്ന് പ്രദര്‍ശിപ്പിച്ചു. ചിദംബരം സംവിധാനം ചെയ്ത് മലയാളത്തിന് ആദ്യ 200 കോടി ക്ലബ്ബ് സമ്മാനിച്ച ചിത്രം കൂടിയാണിത്. ദ ഡോഗ് തീഫ്, സ്ലീപ് വിത്ത് യുവർ ഐസ് ഓപ്പൺ തുടങ്ങിയ സിനിമകളാണ് സിനിമാ ഓഫ് ദ വേൾഡ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക. അന്തരാഷ്ട്ര മത്സര വിഭാഗത്തിൽ ഫ്രഞ്ച് ചിത്രം ഹോളി കൗ ആണ് പ്രദര്‍ശിപ്പിച്ചത്. കഴിഞ്ഞ ദിവസം കാർത്തിക് സുബ്ബരാജിന്റെ ജിഗർതണ്ട ഡബിൾ എക്സ്, കൽക്കി 2898 എഡി എന്നീ ചിത്രങ്ങൾ ഇന്ത്യൻ പനോരമയിൽ പ്രദര്‍ശിപ്പിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]