പ്രായമാകുമ്പോൾ മുഖത്ത് ചുളിവുകളും നേർത്ത വരകളും ഉണ്ടാകുന്നത് സ്വാഭാവികമാണ്. ചർമ്മ സംരക്ഷണത്തിൽ കുറച്ചധികം ശ്രദ്ധിച്ചാൽ ഒരു പരിധി വരെ ഈ പ്രശ്നങ്ങളെ തടയാം. ആരോഗ്യമുള്ള ചർമ്മത്തിനായി വെള്ളം ധാരാളം കുടിക്കാം. മുഖത്ത് ചുളിവുകളും നേർത്ത വരകളും വരുന്നതിന് പിന്നിൽ ഭക്ഷണക്രമവും ജീവിതശൈലിയും പ്രധാന പങ്കാണ് വഹിക്കുന്നത്. പോഷക സമ്പുഷ്ടമായ ഭക്ഷണക്രമം യുവത്വം നിലനിർത്താൻ സഹായിക്കുമ്പോൾ, പ്രായമാകൽ പ്രക്രിയയെ ഗണ്യമായി വേഗത്തിലാക്കാൻ കഴിയുന്ന ചില ഭക്ഷണ പദാർത്ഥങ്ങളുണ്ട്.
ഈ അഞ്ച് ഭക്ഷണങ്ങൾ മുഖത്ത് ചുളിവുകളും നേർത്ത വരകൾ ഉണ്ടാക്കാം
മദ്യപാനം
അമിതമായി മദ്യം കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും. മദ്യം ചർമ്മത്തെ നിർജ്ജലീകരണം വഴി പ്രായമാക്കുന്നു. മദ്യം കഴിക്കുന്നത് വരണ്ട ചർമ്മം, കറുത്ത പാടുകൾ, ഇലാസ്തികത കുറയൽ എന്നിവയ്ക്ക് ഇടയാക്കും. അതേസമയം, ദീർഘകാല മദ്യപാനം സോറിയാസിസ്, റോസേഷ്യ തുടങ്ങിയ ചർമ്മ അവസ്ഥകളിലേക്ക് നയിച്ചേക്കാം.
മധുര പാനീയങ്ങൾ
മധുര പാനീയങ്ങൾ അമിതമായി കഴിക്കുന്നത് ശരീരം നിർജ്ജലീകരണം ചെയ്യുന്നതിനു പുറമേ, കാലക്രമേണ ചർമ്മത്തിന് പ്രായമാകുന്നതിലേക്ക് നയിക്കും. ശീതളപാനീയങ്ങളിൽ നിന്നുള്ള പഞ്ചസാര ചർമ്മത്തിലെ കൊളാജനെ തകരാറിലാക്കും.
റെഡ് മീറ്റ്
റെഡ് മീറ്റ് പതിവായി കഴിക്കുന്നത് കോശങ്ങളെ നശിപ്പിക്കുകയും സ്വയം സംരക്ഷിക്കാനുള്ള ചർമ്മത്തിൻ്റെ കഴിവിനെ ബാധിക്കുകയും ചെയ്യും. ചുവന്ന മാംസം പതിവായി കഴിക്കുന്നത് ശരീരത്തിലെ സെറം ഫോസ്ഫേറ്റിൻ്റെ അളവ് വർദ്ധിപ്പിക്കും. ഇത് രക്തക്കുഴലുകളുടെ അകാല വാർദ്ധക്യത്തിലേക്ക് നയിക്കും.
സംസ്കരിച്ച ഭക്ഷണം
പാക്കേജ് ചെയ്ത ലഘുഭക്ഷണങ്ങളിൽ സാധാരണയായി പ്രിസർവേറ്റീവുകൾ, അനാരോഗ്യകരമായ കൊഴുപ്പുകൾ, ചേർത്ത പഞ്ചസാര എന്നിവ അടങ്ങിയിട്ടുണ്ട്. സംസ്കരിച്ച മാംസത്തിൽ അധിക സോഡിയം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ ഈർപ്പം നഷ്ടപ്പെടാൻ ഇടയാക്കും.
എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ
വറുത്ത ഭക്ഷണങ്ങളിൽ ട്രാൻസ് ഫാറ്റുകൾ അടങ്ങിയിട്ടുണ്ട്. ബർഗറുകളും ഫ്രൈകളും പോലുള്ള ഭക്ഷണപദാർത്ഥങ്ങൾ ശരീരത്തിൻ്റെ രക്തചംക്രമണത്തെ തടസ്സപ്പെടുത്തും. ഇത് ഹൃദ്രോഗം, ചർമ്മം വരൾച്ച, ചുളിവുകൾ എന്നിവയ്ക്ക് കാരണമാകും.
10 മണിക്കൂറിലധികം ഇരുന്നുള്ള ജോലിയാണോ? സൂക്ഷിക്കുക, പഠനം പറയുന്നത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]