പെര്‍ത്ത്: പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ 534 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്ട്രേലിയക്ക് രണ്ടാം ഇന്നിംഗ്സിലും ബാറ്റിംഗ് തകര്‍ച്ച. കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന ഓസ്ട്രേലിയ മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ 12-3 എന്ന നിലയില്‍ കൂട്ടത്തകര്‍ച്ചയിലാണ്. മൂന്ന് റണ്ണോടെ ഉസ്മാന് ഖവാജയാണ് ക്രീസില്‍. ഓപ്പണർ നഥാന്‍ മക്സ്വീനെ(0), നൈറ്റ് വാച്ച്മാനായി എത്തിയ നായകന് പാറ്റ് കമിന്‍സ്(2), മാര്‍നസ് ലാബുഷെയ്ന്(3) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയക്ക് രണ്ടാം ഇന്നിംഗ്സില്‍ നഷ്ടമായത്. ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര രണ്ടും മുഹമ്മദ് സിറാജ് ഒരു വിക്കറ്റുമെടുത്തു.
റണ്‍മലകയറ്റത്തില്‍ ആദ്യ ഓവറില്‍ തന്നെ ഓസീസിന് തിരിച്ചടിയേറ്റു. അരങ്ങേറ്റക്കാരന്‍ ഓപ്പണര്‍ നഥാന്‍ മക്സ്വീനെയെ പിച്ചിലെ അപ്രവചനീയ ബൗണ്‍സ് മുതലെടുത്ത ബുമ്ര വിക്കറ്റിന് മുന്നില്‍ കുടുക്കി. നൈറ്റ് വാച്ച്മാനായി എത്തിയ കമിന്‍സ് സിറാജിന്റെ ഔട്ട് സ്വിംഗറില്‍ ബാറ്റുവെച്ച് സ്ലിപ്പില്‍ കോലിക്ക് ക്യാച്ച് നല്കി മടങ്ങിയപ്പോള്‍ മാര്‍നസ് ലാബുഷെയ്നെയും ബുമ്ര വിക്കറ്റിന് മുന്നില്‍ കുടുക്കി.
നേരത്തെ സെഞ്ചുറി വരള്‍ച്ചക്ക് വിരാമമിട്ട് വിരാട് കോലിയും മിന്നും ഫോം തുടര്‍ന്ന യശസ്വി ജയ്സ്വാളും ചേര്‍ന്നാണ് പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചത്. 143 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സും പറത്തിയ കോലി 100 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ രണ്ടാം ഇന്നിംഗ്സ് 487-6ൽ ഡിക്ലയര്‍ ചെയ്ത ഇന്ത്യ ഓസീസിന് മുന്നില്‍ 534 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം മുന്നോട്ടുവെക്കുകയായിരുന്നു. 27 പന്തില്‍ 38 റണ്‍സുമായി നിതീഷ് കുമാര്‍ റെഡ്ഡിയും കോലിക്കൊപ്പം പുറത്താകാതെ നിന്നു. കോലിയുടെ മുപ്പതാം ടെസ്റ്റ് സെഞ്ചുറിയാണിത്. നേരത്തെ യശസ്വി ജയ്സ്വാളിന്റെ നാലാം ടെസ്റ്റ് സെഞ്ചുറിയാണ്(161) ഇന്ത്യക്ക് മികച്ച സ്കോറിനുള്ള അടിത്തറയിട്ടത്.
വിക്കറ്റ് നഷ്ടമില്ലാതെ 172 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ക്രിസീലിറങ്ങിയ ഇന്ത്യ ചായക്ക് പിരിയുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 359 റണ്‍സെന്ന നിലയിലായിരുന്നു. ചായക്കുശേഷമുള്ള ഒന്നര മണിക്കൂറില്‍ അതിവേഗം സ്കോര്‍ ചെയ്ത കോലി സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. കെ എല്‍ രാഹുല്‍(77), ദേവ്ദത്ത് പടിക്കല്‍(25), യശസ്വി ജയ്സ്വാള്‍(161), റിഷഭ് പന്ത്(1), ധ്രുവ് ജുറെല്‍(1), വാഷിംഗ്ടണ്‍ സുന്ദര്‍(29) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
He’s back! Virat Kohli hits his 30th Test ton!#AUSvIND | #PlayOfTheDay | @nrmainsurance pic.twitter.com/X6P7RnajnX
— cricket.com.au (@cricketcomau) November 24, 2024
ആദ്യ സെഷനില്‍ 77 റണ്‍സെടുത്ത കെ എല്‍ രാഹുലിന്റെ മാത്രം വിക്കറ്റ് നഷ്ടമായ ഇന്ത്യക്ക് രണ്ടാം സെഷനിലെ ആദ്യ പന്തില്‍ തന്നെ മലയാളി താരം ദേവ്ദത്ത് പടിക്കലിനെ(25) നഷ്ടമായിരുന്നു. ജോഷ് ഹേസല്‍വുഡാണ് പടിക്കലിന സ്ലിപ്പില്‍ സ്റ്റീവ് സ്മിത്തിന്റെ കൈകളിലെത്തിച്ചത്. വിരാ് കോലിയും യശസ്വി ജയ്സ്വാളും ചേര്‍ന്ന് ഇന്ത്യയെ 300 കടത്തിയതിന് പിന്നാലെ 161 റണ്‍സെടുത്ത ജയ്സ്വാളിനെ മിച്ചല്‍ മാര്‍ഷ് പുറത്താക്കി.
പെര്‍ത്തില്‍ വീണ്ടും’കിംഗ്’ ആയി വിരാട് കോലി, സെഞ്ചുറി; ഓസീസിന് 534 റണ്‍സ് വിജയലക്ഷ്യം
പിന്നീട് ഇന്ത്യക്ക് എട്ട് റണ്‍സ് കൂടി എടുക്കുന്നതിനിടെ റിഷഭ് പന്തിന്റെയും ധ്രുവ് ജുറെലിന്റെയും വിക്കറ്റുകള്‍ നഷ്ടമായി. നാലു പന്തില്‍ ഒരു റണ്ണെടുത്ത റിഷഭ് പന്തിനെ ലിയോണിന്റെ പന്തില്‍ അലക്സ് ക്യാരി സ്റ്റംപ് ചെയ്തപ്പോള്‍ ആറ് പന്തില്‍ ഒരു റണ്ണെടുത്ത ജുറെലിനെ ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇതോടെ 313-2ല്‍ നിന്ന് 321-5ലേക്ക് ഇന്ത്യ വീണെങ്കിലും കോലിയും സുന്ദറും(29) പിടിച്ചു നിന്നതോടെ ഇന്ത്യൻ ലീഡ് 400 കടന്നു. നിതീഷിന്റെ ബാറ്റിംഗ് വെടിക്കെട്ട് കൂടിയായപ്പോള്‍(27 പന്തില്‍ 38*) ഇന്ത്യൻ ലീഡ് അതിവേഗം 500 കടന്നു. നേരത്തെ ആദ്യ സെഷനില്‍ 201 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടിനൊടുവില്‍ കെ എല്‍ രാഹുലിനെ പുറത്താക്കിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഓസീസിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]