.news-body p a {width: auto;float: none;}
ദക്ഷിണേന്ത്യൻ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഡേറ്റിംഗിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാൽ ഇക്കാര്യത്തിൽ ഇരുവരും പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ ഇരുവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം വൈറലാവുകയാണ്.
വിജയ്യുടെ ഏറ്റവും പുതിയ സിനിമയായ വിഡി 12ന്റെ ചിത്രീകരണത്തിനിടെ ശ്രീലങ്കയിൽ നിന്ന് ആരാധകരാരോ പകർത്തിയ ചിത്രമാണിതെന്നാണ് വിവരം. നീല നിറത്തിലെ ടാങ്ക് ടോപ്പും ജീൻസുമാണ് രശ്മികയുടെ വേഷം. വിജയ് നീല നിറത്തിലെ ജാക്കറ്റും ബക്കറ്റ് ഹാറ്റും അണിഞ്ഞിട്ടുണ്ട്.
താൻ പ്രണയത്തിലാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ വിജയ് ദേവരകൊണ്ട സ്ഥിരീകരിച്ചിരുന്നു. ‘എനിക്ക് 35 വയസായി, ഞാനിപ്പോഴും സിങ്കിൾ ആണെന്നാണോ നിങ്ങൾ കരുതുന്നത്? എന്നായിരുന്നു വിജയ്യുടെ ചോദ്യം. ഞാൻ സാധാരണ ഡേറ്റിംഗിന് പോകാറില്ല. ശക്തമായ ഒരു സൗഹൃദം ഉണ്ടാക്കിയതിന് ശേഷം മാത്രമേ ഡേറ്റിംഗ് ചെയ്യാറുള്ളൂ. ആരുടെയും കരിയറിന് വിലങ്ങുതടിയായി വിവാഹം മാറാൻ പാടില്ല. മിക്കപ്പോഴും സ്ത്രീകൾക്കാണ് വിവാഹം ബുദ്ധിമുട്ടുണ്ടാക്കുന്നത്.നിങ്ങളുടെ പ്രൊഫഷനെയും ഇത് സ്വാധീനിക്കും’- നടൻ പറഞ്ഞു.
അതേസമയം, തെലുങ്കിലും ഹിന്ദിയിലുമായി നിരവധി പ്രോജക്ടുകളുമായി തിരക്കിലാണ് രശ്മിക. പുഷ്പ 2: ദ റൂൾ, ഛാവ എന്നിവ ഈ വർഷം ഡിസംബർ അഞ്ച്, ആറ് തീയതികളിൽ തിയേറ്ററുകളിലെത്തും. ഹിന്ദിയിൽ സിക്കന്ദർ, താന എന്നീ ചിത്രങ്ങളും തെലുങ്കിൽ റെയിൻബോ, ദി ഗേൾഫ്രണ്ട്, കുബേര എന്നീ ചിത്രങ്ങളും രശ്മിക ചെയ്യുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗൗതം ടിന്നനൂരി, രാഹുൽ സംകൃത്യൻ എന്നിവർ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രങ്ങളിലാണ് വിജയ് ദേവരകൊണ്ട ഇപ്പോൾ അഭിനയിക്കുന്നത്. ഫാമിലി സ്റ്റാർ എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.