
.news-body p a {width: auto;float: none;}
ഒട്ടാവ: ഇസ്രയേൽ പ്രധാനമന്ത്റി ബെഞ്ചമിൻ നെതന്യാഹു രാജ്യത്ത് പ്രവേശിച്ചാൽ അറസ്റ്റ് ചെയ്യേണ്ടിവരുമെന്ന് സൂചിപ്പിച്ച് കാനഡ. ബ്രിട്ടന് പിന്നാലെയാണ് കാനഡയുടെ പ്രഖ്യാപനം. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ (ഐ.സി.സി) നിയമങ്ങളും വിധികളും പാലിക്കുമെന്ന് മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് കനേഡിയൻ പ്രധാനമന്ത്റി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി. ആഭ്യന്തര നിയമങ്ങളും അന്താരാഷ്ട്ര നിയമങ്ങളും പാലിക്കുമെന്നാണ് വിഷയത്തിൽ ബ്രിട്ടൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗാസയിലെ യുദ്ധക്കുറ്റത്തിന്റെ പേരിൽ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും എതിരെ ഹേഗ് ആസ്ഥാനമായുള്ള ഐ.സി.സി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കോടതിയുമായി കരാറില്ലാത്തതിനാൽ ഇസ്രയേലിലും യു.എസ്, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലും വാറണ്ടിന് പ്രസക്തിയില്ല. എന്നാൽ, ബ്രിട്ടൻ, ഓസ്ട്രേലിയ, കാനഡ തുടങ്ങി 125 രാജ്യങ്ങൾ കോടതിയിൽ അംഗങ്ങളാണ്. വാറണ്ടുള്ള വ്യക്തികൾ ഈ രാജ്യങ്ങളിൽ പ്രവേശിച്ചാൽ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം.