.news-body p a {width: auto;float: none;}
പാലക്കാട്: ഉപതിരഞ്ഞെടുപ്പിൽ പാലക്കാട്ടെ പരാജയത്തിന് പിന്നാലെ മണ്ഡലത്തിൽ സിപിഎം പുറത്തെടുത്ത തന്ത്രങ്ങൾ പൂർണ പരാജയമായിരുന്നു എന്ന് വിമർശനം. വെറും കുട്ടിക്കളിയെന്നാണ് പ്രചാരണത്തെ ഒരുവിഭാഗം വിശേഷിപ്പിച്ചത്. പെട്ടിക്കഥയാണ് ഇതിന് ഉദാഹരണമായി അവർ ചൂണ്ടിക്കാണിക്കുന്നത്. ഇതിനച്ചൊല്ലി പാർട്ടി നേതാക്കൾക്കിടയിലുണ്ടായ പരസ്യവിവാദവും തിരിച്ചടിയായെന്ന് വിലയിരുത്തലുണ്ട്. ഇതിനെത്തുടർന്ന് പ്രചാരണ തന്ത്രങ്ങൾ ഉൾപ്പെടെ എല്ലാം പരിശോധിക്കാനൊരുങ്ങുകയാണ് പാർട്ടി.
പ്രചാരണം മുന്നിൽ നിന്ന് നയിച്ച എംബി രാജേഷ് ഉൾപ്പെടെയുള്ളവർക്ക് പക്വത കുറവെന്ന വിമർശനവും ഒരു വിഭാഗം നേതാക്കൾ ഉന്നയിക്കുന്നുണ്ട്. സരിനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചതുതന്നെ ആദ്യ തിരിച്ചടിയായി എന്നും അവർ പറയുന്നു. തലേദിവസംവരെ മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും വിമർശിക്കുകയും കോൺഗ്രസിൽ സീറ്റുകിട്ടാതായപ്പോൾ മറുകണ്ടം ചാടികയും ചെയ്ത സരിനെ സ്ഥാനാർത്ഥിയാക്കാൻ എടുത്ത തീരുമാനം നൂറുശതമാനം പരാജയമായിരുന്നു എന്നാണ് അവർ ചൂണ്ടിക്കാണിക്കുന്നത്. പാർട്ടിക്ക് ലഭിക്കുമായിരുന്നു കുറച്ചധികം വോട്ടുകൾ ഇങ്ങനെ നഷ്ടമായിട്ടുണ്ടെന്നും ആ വോട്ടുകൾ കൂടി കിട്ടിയിരുന്നെങ്കിൽ രണ്ടാം സ്ഥാനത്തെങ്കിലും എത്താമായിരുന്നു എന്നും പറയുന്നു.
ഒന്നാം സ്ഥാനത്തുണ്ടായിരുന്ന യുഡിഎഫിനെ മുഖ്യശത്രുവാക്കിയപ്പോൾ ബിജെപിയോട് പലപ്പോഴും സ്വീകരിച്ചത് മൃദുസമീപനമായിപ്പോയെന്ന വിമർശനം ബാക്കിയാണ്.പെട്ടി വിവാദത്തിൽ കോൺഗ്രസിനെ നേരിടാൻ ബിജെപിക്കൊപ്പം സിപിഎമ്മും ഒരുമിച്ചിറങ്ങിയതിലെ നാണക്കേട് അടുത്തകാലത്തെങ്ങും പാർട്ടിയെ വിട്ടുപോകില്ല. സന്ദീപ് വാര്യരെ കോൺഗ്രസിന് വിട്ടുകൊടുത്തതും മറ്റൊരു വീഴ്ചയായി ചൂണ്ടിക്കാണിക്കുന്നു. ഇടതുപക്ഷത്തേക്കാണ് എന്ന് അവസാന നിമിഷം വരെ ഉറച്ചിരുന്ന സന്ദീപ് വാര്യയെ രായ്ക്കുരാമാനമാണ് കോൺഗ്രസ് റാഞ്ചിയത്. പാർട്ടിയിലെ സ്ഥാനവും തുടർന്നുവരുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാനുളള സീറ്റിനെച്ചൊല്ലിയുമുള്ള നീക്കുപോക്കിലാണ് സന്ദീപ് ഇടതുപക്ഷത്തോട് ഗുഡ്ബൈ പറഞ്ഞതെന്നണ് കേൾക്കുന്നത്.
ആദ്യം സന്ദീപിന് മിസ്റ്റർ ക്ലീൻ ഇമേജ് നൽകിയ സിപിഎം അദ്ദേഹം കോൺഗ്രസിലേക്ക് പോയതോടെ നടത്തിയ വർഗീയ വാദി എന്ന പരാമർശവും തിരിച്ചടിയായി എന്ന വിലയിരുത്തലുമുണ്ട്. തിരഞ്ഞെടുപ്പിന് തലേന്ന് സുപ്രഭാതം, സിറാജ് എന്നീ പത്രങ്ങളിൽ നൽകിയ പരസ്യവും മറ്റൊരു വൻ വീഴ്ചയായി. മറുവശത്ത് വീണുകിട്ടിയ അവസരങ്ങളെല്ലാം പരമാവധി ഉപയോഗിച്ച് കോൺഗ്രസ് വൻ വിജയം സ്വന്തമാക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ശക്തമായ ത്രികോണ മത്സരംനടന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ചരിത്ര ഭൂരിപക്ഷം നേടിയാണ് (18,840 വോട്ട്) യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലേക്കെത്തുന്നത്. 2016ൽ ഷാഫി പറമ്പിൽ നേടിയതാണ് ഇതിന് മുമ്പ് മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം. അന്ന് ഷാഫി 17,483 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
ഇത്തവണ രണ്ടാമതെത്തിയ എൻ ഡി എ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന് 39,549 വോട്ടുകൾ നേടാനെ കഴിഞ്ഞുള്ളൂ. തുടർച്ചയായ മൂന്നാംതവണയും മൂന്നാംസ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന ഇടതുസ്ഥാനാർത്ഥിക്ക് 37,293 വോട്ടുകളാണ് ലഭിച്ചത്.