ദുബായ്: ഗൾഫ് നാടുകളിലും പാലക്കാട്ടെ വിജയമാഘോഷിച്ച് യുഡിഎഫ് അനുകൂല പ്രവാസികൾ. ഇൻകാസ്, കെഎംസിസി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ വിജയാഘോഷം നടത്തി. പായസവും മധുരവും വിതരണം ചെയ്തു. യുഎഇ, ഖത്തർ, ഒമാൻ എന്നിവടങ്ങളിൽ ഒന്നിച്ചിരുന്നു ജനവിധി അറിഞ്ഞ ശേഷമായിരുന്നു വിജയാഹ്ലാദവും മധുര വിതരണവും.€
പാലക്കാട് തിരഞ്ഞെടുപ്പ് ഫലം പൂർണാമായപ്പോൾ യു ഡി എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് ത്രസിപ്പിക്കുന്ന വിജയമാണ് സ്വന്തമായത്. ഷാഫി പറമ്പിലിന്റെ എക്കാലത്തെയും വലിയ വിജയത്തെയും പിന്നിലാക്കി, റെക്കോഡ് ജയമാണ് രാഹുൽ പിടിച്ചെടുത്തത്. അന്തിമ ഫലം അനുസരിച്ച് നിലവിൽ 18715 വോട്ടുകൾക്കാണ് രാഹുൽ വിജയിച്ചത്.
2016 ൽ 17483 വോട്ടുകൾക്ക് ജയിച്ചതായിരുന്നു പാലക്കാട്ടെ ഷാഫിയുടെ ഏറ്റവും വലിയ വിജയം. 2021 ലെ ഷാഫിയുടെ ഭൂരിപക്ഷത്തിന്റെ നാലിരട്ടിയോളം ഭൂരിപക്ഷത്തിൽ രാഹുലിനെ വിജയിപ്പിക്കാനായത് യു ഡി എഫിനും വലിയ നേട്ടമായി.
അതേസമയം, പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തോടെ രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചതിന് പിന്നാലെ വേറിട്ട ആഘോഷവുമായി പത്തനംതിട്ടയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയതും വാർത്തയായി. പാലക്കാട്ടെ സിപിഎമ്മിന് നീല ട്രോളി ബാഗ് പാഴ്സല്‍ അയച്ചുകൊണ്ടാണ് പത്തനംതിട്ടയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുലിന്റെ വിജയം ആഘോഷിച്ചത്. പാലക്കാട്ടേക്കുള്ള സൂപ്പർഫാസ്റ്റ് ബസിലാണ് പ്രവർത്തകർ ട്രോളി ബാഗ് കൊടുത്തു വിട്ടത്.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ ട്രോളി ബാഗ് വിവാദം ഉയര്‍ത്തികൊണ്ടുവന്ന സിപിഎമ്മിന് മറുപടിയായിട്ടാണ് നീല ട്രോളി ബാഗ് പാഴ്സല്‍ അയച്ചുകൊണ്ട് പത്തനംതിട്ടയിലെ യൂത്ത് കോണ്‍ഗ്രസിന്റെ മധുരപ്രതികാരം. സിപിഎമ്മിന് നീല ട്രോളി ബാഗ് കിട്ടിയല്ലോ എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ട് ബാഗുമായി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെത്തിയ പ്രവര്‍ത്തകര്‍ ഡ്രൈവര്‍ക്ക് ബാഗ് കൈമാറുകയായിരുന്നു. പാലക്കാട്ടെ പാതിരാ ഹോട്ടൽ റെയ്ഡിനിടെ രാഹുൽ മാങ്കൂട്ടത്തിൽ നീല ട്രോളി ബാഗുമായി പോയെന്ന ആരോപണമാണ് സിപിഎം ഉന്നയിച്ചിരുന്നത്.
മഹാരാഷ്ട്ര ബിജെപി സഖ്യത്തിക്കൊപ്പം, വയനാട്ടിൽ പ്രിയങ്ക, അസം-ബിഹാര്‍ തുടങ്ങി ഉപതെരഞ്ഞെടുപ്പ് വിജയികൾ ഇവര്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]