സ്വര്‍ണ്ണ വായ്പ വിതരണ രീതികളില്‍ വമ്പന്‍ പരിഷ്കരണത്തിനൊരുങ്ങി റിസര്‍വ് ബാങ്ക്. വായ്പാ വിതരണം, മൂല്യനിര്‍ണ്ണയ നടപടിക്രമങ്ങള്‍, അന്തിമ ഉപയോഗ ഫണ്ടുകളുടെ നിരീക്ഷണം, ലേല സുതാര്യത, ലോണ്‍-ടു-വാല്യൂ (എല്‍ടിവി) അനുപാത മാനദണ്ഡങ്ങള്‍ പാലിക്കല്‍ എന്നിവയിലെ പാളിച്ചകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് റിസര്‍വ് ബാങ്ക് ഇടപെടല്‍. പ്രധാനമായും സ്വര്‍ണ വായ്പാ തിരിച്ചടവ് ഇഎംഐ മാതൃകയിലേക്ക് മാറ്റും. മറ്റ് വായ്പകളെ പോലെ തുല്യമായ ഗഡുക്കളായി നിശ്ചിത കാലയളവില്‍ അടച്ചുതീര്‍ക്കുന്ന രീതിയിലേക്ക് സ്വര്‍ണ വായ്പയും മാറും. ഇതോടെ ഭാഗികമായി വായ്പാ തിരിച്ചടവ് രീതിയില്‍ മാറ്റം വരും. കടം കൊടുക്കുന്നവര്‍ കടം വാങ്ങുന്നവരുടെ തിരിച്ചടവ് ശേഷി പരിശോധിക്കണമെന്നും ഈടിനെ മാത്രം ആശ്രയിക്കരുതെന്നുമെന്ന നിലപാടാണ് ആര്‍ബിഐക്കുള്ളത്.
നിലവിലെ തിരിച്ചടവ് ഇങ്ങനെ…
നിലവില്‍, സ്വര്‍ണ്ണ വായ്പകള്‍ പ്രധാനമായും ബുള്ളറ്റ് തിരിച്ചടവ് മാതൃകയാണ് പിന്തുടരുന്നത്. കടം വാങ്ങുന്നവര്‍ മുഴുവന്‍ മുതലും പലിശയും വായ്പയുടെ അവസാനം തിരിച്ചടയ്ക്കുന്നതാണ് ബുള്ളറ്റ് റീപേയ്മെന്റ്. . ഇതില്‍ ചില റിസ്കുകള്‍ ഉണ്ടെന്ന് കണ്ടതിനെതുടര്‍ന്നാണ് ഇഎംഐ അടിസ്ഥാനമാക്കിയുള്ള തിരിച്ചടവ് നടപ്പാക്കുന്നതിനായി ആര്‍ബിഐ ശ്രമിക്കുന്നത്. 2024 ഏപ്രിലിനും ഓഗസ്റ്റിനുമിടയില്‍ ബാങ്കുകള്‍ നല്കിയ റീട്ടെയില്‍ വായ്പകള്‍ 37 ശതമാനം വര്‍ധിച്ചതായാണ് ക്രിസിലിന്റെ കണക്ക്. ഇതില്‍ സ്വര്ണവായ്പകളുമുണ്ട്. സ്വര്‍ണ്ണ വിലയില്‍ ഒരു തിരുത്തല്‍ വന്നാല്‍ വായ്പ നല്കിയ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അത് വലിയ തിരിച്ചടിയായിരിക്കും. സെപ്തംബര്‍ 30 വരെ, ബാങ്കുകളുടെ സ്വര്‍ണ്ണ വായ്പകള്‍ 1.4 ലക്ഷം കോടി രൂപയിലെത്തി, 51 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ഇത്തരവം വായ്പകളില്‍ ഉണ്ടായിരിക്കുന്നത്. ആര്‍ബിഐ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ, കടം കൊടുക്കുന്നവര്‍ ശക്തമായ റിസ്ക് നിയന്ത്രണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഇത്തരം വായ്പകളുടെ വളര്‍ച്ച മിതമായിരിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]