മലബന്ധ പ്രശ്നം ഇന്ന് പലരിലും കണ്ട് വരുന്ന ഒന്നാണ്. മലബന്ധം ഉണ്ടാകുന്നതിന് പിന്നിൽ പല കാരണങ്ങളുണ്ട്. ചിലപ്പോൾ ആവശ്യത്തിന് വെള്ളം കുടിക്കാത്തതു മൂലം മലബന്ധം ഉണ്ടാകാം. അതുപോലെ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, അല്ലെങ്കിൽ ചില മരുന്നുകൾ എന്നിങ്ങനെ പല ഘടകങ്ങളും ഈ പ്രശ്നത്തിന് കാരണമാകുന്നു.
മലബന്ധപ്രശ്നം അകറ്റുന്നതിന് ഏറ്റവും മികച്ച പരിഹാരമാണ് ഇഞ്ചി. വർഷങ്ങളായി മലബന്ധത്തിനുള്ള പ്രകൃതിദത്ത പരിഹാരമായി ഇഞ്ചി ഉപയോഗിക്കുന്നു. ദഹനം മെച്ചപ്പെടുത്തുകയും മലവിസർജ്ജനം സുഗമമാക്കുകയും വീക്കം നിയന്ത്രിക്കുകയും ചെയ്യുന്ന സജീവ സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്.
ശക്തമായ ഔഷധ ഗുണങ്ങളുള്ള സുഗന്ധവ്യഞ്ജനമായ ഇഞ്ചി, മലബന്ധത്തിനുള്ള സ്വാഭാവികവും ഫലപ്രദവുമായ പ്രതിവിധിയാണ്. ഇതിന്റെ സജീവ സംയുക്തങ്ങൾ ദഹനപ്രക്രിയകളെ സജീവമായി ഉത്തേജിപ്പിക്കുകയും മലവിസർജ്ജനം പ്രോത്സാഹിപ്പിക്കുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യുന്നു. ഒപ്പം ആന്റി ഓക്സിഡൻറ് ഗുണങ്ങളും മൊത്തത്തിലുള്ള കുടലിന്റെ ആരോഗ്യത്തിനും സഹായകമാണ്. മറ്റൊന്ന് ക്രമമായ മലവിസർജ്ജനം സുഗമമാക്കുന്നു.
ദിവസവും ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് മലബന്ധപ്രശ്നം അകറ്റുന്നു. രാവിലെ കുടിക്കുന്ന ചായയിൽ അൽപം ഇഞ്ചി ചേർത്ത് കുടിക്കാവുന്നതാണ്. മഞ്ഞളിനൊപ്പം ഇഞ്ചി കഴിക്കുന്നത് വേദന കുറയ്ക്കാനും വീക്കം നിയന്ത്രിക്കാനും സഹായിക്കും.
വെറും വയറ്റിൽ ഇഞ്ചി വെള്ളം കുടിക്കുന്നത് ദഹനപ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്നു. ദഹനക്കേട്, മലബന്ധം, വയറിളക്കം, ഛർദ്ദി തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാതാക്കാനും ഇത് വളരെ ഫലപ്രദമാണ്. മാത്രമല്ല, ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഇത് സഹായിക്കുന്നു.
ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ കുടിക്കാം ഈ മൂന്ന് ജ്യൂസുകൾ
Last Updated Nov 24, 2023, 6:06 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]