ലണ്ടന്‍-മാഞ്ചസ്റ്ററില്‍ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ യുകെയിലെ ശതകോടീശ്വരനായ സോഫ്റ്റ്വെയര് കമ്പനി ഉടമ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. യുകെ ഫാസ്റ്റ് എന്ന ടെക്നോളജി കമ്പനി ഉടമയും സംരംഭകനുമായ ലോറന് ജോണ്‍സ് ആണ് ശിക്ഷിക്കപ്പെട്ടത്. കഴിഞ്ഞ ജനുവരിയില്‍ ശിക്ഷ വിധിച്ചെങ്കിലും കോടതിയുടെ നിയന്ത്രണങ്ങള്‍ മൂലം വിധിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നത് ഇപ്പോഴാണ് .കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ വര്‍ഷം ആദ്യം റിമാന്‍ഡിലായ ലോറന്‍സ് 10 മാസത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചു കഴിഞ്ഞു. 1999 തന്റെ ഭാര്യയായ ഗെയ്ലിനൊപ്പം വെബ് ഹോസ്റ്റിങ് കമ്പനി സ്ഥാപിച്ച ജോണ്സണ് ഫിനാന്‍ഷ്യല്‍ ടൈംസിന്റെ കണക്കുകള്‍ അനുസരിച്ച് ഏകദേശം 700 മില്യണ്‍ പൗണ്ട് ആസ്തിയുടെ ഉടമയാണ്. യുകെയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളായാണ് ലോറന്‍സ് കണക്കാക്കപ്പെടുന്നത്.
2019 -ല്‍ ലണ്ടനിലേയ്ക്കുള്ള ബിസിനസ് യാത്രയ്ക്കിടെ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ഒരു മുന്‍ ജീവനക്കാരി പോലീസിനോട് പറഞ്ഞതോടെയാണ് ലോറന്‍സിനെതിരെ പരാതികള്‍ ഉയരാന്‍ തുടങ്ങിയത്. 500 ജീവനക്കാരുള്ള കമ്പനിയാണ് യുകെ ഫാസ്റ്റ് . എന്‍എച്ച്എസ്, പ്രതിരോധമന്ത്രാലയം , ക്യാബിനറ്റ് ഓഫീസ് എന്നിവയുള്‍പ്പെടെ 5000 ത്തിലധികം സ്ഥാപനങ്ങള്‍ക്കാണ് കമ്പനി സോഫ്റ്റ്വെയര് സേവനങ്ങള്‍ നല്‍കുന്നത്
1990-കള്‍ മുതല്‍ ജോണ്‍സിനെ അറിയാമായിരുന്നു എന്നും ആ സമയത്ത് തന്റെ സുഹൃത്തുക്കളില്‍ ഒരാളുമായി അദ്ദേഹം ഡേറ്റിംഗ് നടത്തിയിരുന്നുവെന്ന് സ്ത്രീകളില്‍ ഒരാള്‍ പറഞ്ഞു.
ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ തന്റെ പ്രണയ ജീവിതത്തെക്കുറിച്ച് അനുചിതമായ ലൈംഗിക പരാമര്‍ശം നടത്തിയതിന് ശേഷം ജോണ്‍സിനെ താന്‍ വെറുപ്പുളവാക്കുന്നതായി കണക്കാക്കിയതായി യുവതി കോടതിയെ അറിയിച്ചു.പാനീയത്തില്‍ എന്തോ കലര്‍ത്തിയാണ് തങ്ങളെ പീഡിപ്പിച്ചതെന്ന് രണ്ടു സ്ത്രീകളും പറഞ്ഞു.ഒരിക്കല്‍ സണ്‍ഡേ ടൈംസ് സമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയ ജോണ്‍സ്, രണ്ട് വിചാരണകളിലും എല്ലാ ആരോപണങ്ങളും നിഷേധിച്ചിരുന്നു.ജോണ്‍സിന്റെ നേതൃത്വത്തില്‍ യുകെഫാസ്റ്റില്‍ വിഷലിപ്തമായ പ്രവര്‍ത്തന സംസ്കാരം ഉണ്ടെന്ന് ആരോപിച്ച് 30-ലധികം മുന്‍ ജീവനക്കാര്‍ രംഗത്തുവന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]