
ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിന്റെ റിവ്യു പറഞ്ഞ് ശ്രദ്ധനേടിയ ആളാണ് സന്തോഷ് വർക്കി. പിന്നീട് ആറാട്ടണ്ണൻ എന്ന വിളിപ്പേരും സന്തോഷിന് ലഭിച്ചു. തിയറ്ററുകളിൽ സ്ഥിര സാന്നിധ്യമായ സന്തോഷിന് ഇടയ്ക്ക് വിമർശനങ്ങളും നേരിടേണ്ടി വരാറുണ്ട്. അടുത്തിടെ സിനിമ കാണാതെ റിവ്യു പറഞ്ഞെന്ന പേരില്‍ മര്‍ദ്ദനവും സന്തോഷിന് ഏറ്റിരുന്നു. ഇപ്പോഴിതാ തന്റെതായ നിലപാടുകൾ തുറന്ന് പറഞ്ഞ് ശ്രദ്ധനേടിയ ജോത്സ്യർ ഹരി പത്തനാപുരം സന്തോഷിന്റെ ഭാവി പറഞ്ഞിരിക്കുകയാണ്.
കൊച്ചിയിലെ തിറ്ററിൽ വച്ചാണ് ഹരി പത്തനാപുരവും സന്തോഷ് വർക്കിയും തമ്മിൽ കണ്ടത്. ഇവിടെ വച്ച് തന്റെ ഭാവി പറയാൻ സന്തോഷ് ആവശ്യപ്പെടുക ആയിരുന്നു. ‘നല്ല രീതിയിലൊക്കെ റിവ്യു പറഞ്ഞ് പോയില്ലെങ്കിൽ പ്രശ്നമാണ് കേട്ടോ. ആളുകളെല്ലാം ശത്രുക്കൾ ആകും. നിങ്ങൾ നല്ലൊരു മനുഷ്യനാണ്. വീഡിയോ ഒക്കെ കാണുമ്പോൾ എനിക്ക് തോന്നുന്നതാണ്. അടി കൊള്ളത്തൊന്നും ഇല്ല. പക്ഷേ അടി കൊള്ളാതെ വളരെ തന്ത്രപരമായി പോയേക്കണം. ആരെയും പ്രകോപിപ്പിക്കാതെ പോകണം. നിങ്ങൾ ഒത്തിരി ആളുകളെയൊക്കെ ആരാധിക്കുന്ന ആളല്ലേ. ചിലപ്പോൾ നിങ്ങളെ ട്രാപ്പിലാക്കാനും ആളുകൾ വരും. അതുകൊണ്ട് വളരെ ശ്രദ്ധിച്ച് മുന്നോട്ട് പോകണം. നല്ലൊരു മനുഷ്യനാണ് നിങ്ങൾ. ഇങ്ങനെ തന്നെ പച്ചയായ മനുഷ്യനായി പോകുക’, എന്നാണ് ഹരിപത്തനാപുരം പറഞ്ഞത്.
വിവാഹത്തെ കുറിച്ച് പറയണ്ടെന്നാണ് സന്തോഷ് വർക്കി ഹരിയോട് പറഞ്ഞത്. കല്യാണം കഴിക്കുന്നില്ലേ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നാണ് സന്തോഷ് പറഞ്ഞത്. ‘കല്യാണം കഴിക്കണം. എന്നാലെ നിങ്ങളുടെ ഈ എടുത്ത് ചാട്ടമൊക്കെ ഒന്ന് കുറയൂ. ആദ്യത്തെക്കാളും ഇപ്പോൾ പക്വത വന്നു. നിങ്ങളെ ഒത്തിരി പേർ ഉപയോഗിച്ചെന്ന് തോന്നുന്നു. എന്തായാലും നന്നായി വാ’, എന്നും ഹരി പത്തനാപുരം പറയുന്നു.
Last Updated Nov 24, 2023, 2:39 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]