തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നവകേരള സദസുമായി ബന്ധപ്പെട്ട് കുട്ടികളെ വെയിലത്ത് നിർത്തിയ സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ കേസെടുത്തു. അഞ്ച് ദിവസത്തിനകം നടപടിയെടുത്ത് റിപ്പോർട്ട് സമർപ്പിക്കാൻ ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ പ്രിയങ്ക് കാനൂൻഗോ ചീഫ് സെക്രട്ടറിയോട് നിർദേശിച്ചു. കുട്ടികളെ പരിപാടിക്കെത്തിക്കാനുള്ള സർക്കാർ ഉത്തരവ് സംബന്ധിച്ച വാർത്തകൾ കൂടി കണക്കിലെടുത്താണ് നടപടി. ഇത്തരം ചെയ്തികൾ കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നതാണെന്നും പഠനത്തെ ബാധിക്കുമെന്നും ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി.
നവകേരള ബസിന് അഭിവാദ്യമർപ്പിക്കാൻ പൊരിവെയിലിൽ സ്കൂൾ കുട്ടികൾ; പരാതി നൽകി എംഎസ്എഫ്
Last Updated Nov 23, 2023, 10:04 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]