ചെന്നൈ: നടൻ പ്രകാശ് രാജിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ്. തിരുച്ചിറപ്പള്ളിയിലെ പ്രണവ് ജ്വല്ലറി നിക്ഷേപതട്ടിപ്പ് കേസിലാണ് നടപടി. ഇഡിയുടെ ചെന്നൈ ഓഫീസിൽ ഹാജരാകണമെന്നാണ് നോട്ടീസിൽ അറിയിച്ചിട്ടുള്ളത്. ജ്വല്ലറിയുടെ ബ്രാൻഡ് അംബാസഡർ ആയിരുന്നു പ്രകാശ് രാജ്. കളളപ്പണ നിയമപ്രകാരം എടുത്ത കേസിലാണ് സമൻസ്. വമ്പൻ വാഗ്ഗാനങ്ങൾ നൽകി 100 കോടി രൂപ സമാഹരിച്ചശേഷം നിക്ഷേപകരെ വഞ്ചിച്ചെന്നാണ്കേസ്. ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും കടുത്ത വിമര്‍ശകനായ പ്രകാശ് രാജിനെതിരായ നടപടി പ്രതികാര രാഷ്ട്രീയമാണെന്ന വാദം സാമൂഹിമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.
Last Updated Nov 23, 2023, 10:17 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]