മലപ്പുറം-വയോജനങ്ങള്ക്കൊപ്പമുള്ള മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. രസരകരമായ കമന്റുകളോടെ നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്യുന്നത്.
വേങ്ങര ഗ്രാമ പഞ്ചായത്ത് മുതിര്‍ന്ന പൗരന്മാര്ക്കായി ‘ കൊട്ടും പാട്ടും ‘ എന്ന പേരില്‍ സംഘടിപ്പിച്ച വയോജന കലോത്സവത്തില്‍ പങ്കെടുത്തതിന്റെ വീഡിയോ കുഞ്ഞാലിക്കുട്ടി തന്നെയാണ് പങ്കുവെച്ചത്.
വയോജന കലോത്സവത്തില്‍ പങ്കെടുത്തത് ഏറെ സന്തോഷമുള്ള അനുഭവമായെന്ന് അദ്ദേഹം പറഞ്ഞു. ഉദ്ഘാടന ചടങ്ങിന് ശേഷം വേങ്ങര സായം പ്രഭാ ഹോമിലെ കോല്‍ക്കളി സംഘത്തിനൊപ്പം കൂടി അവരുടെ സന്തോഷത്തിന്റെ ഭാഗമാകാന്‍ സാധിച്ചത് ഏറെ ആഹ്ലാദമുണ്ടാക്കി. വയോജനങ്ങള്‍ക്കായി മാതൃകാപരമായ വിവിധ പരിപാടികള്‍ ആവിഷ്കരിച്ചു നടപ്പാക്കുന്ന വേങ്ങര ഗ്രാമ പഞ്ചായത്തിന് അഭിനന്ദനങ്ങള്‍-കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]