ഇന്ത്യൻ പൗരന്മാരെ സംബന്ധിച്ച് ഒരു പ്രധാന തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. ഓരോ ഇന്ത്യൻ പൗരനും ഒരൊറ്റ ഐഡന്റിഫിക്കേഷൻ നമ്പർ നൽകുന്നതിനായി 2012ലാണ് യുഐഡിഎഐ ആധാർ കാർഡ് ആരംഭിച്ചത്. പേര്, ജനനത്തീയതി, ലിംഗഭേദം, മൊബൈൽ നമ്പർ, വിലാസം, ഫോട്ടോ തുടങ്ങിയ വിവരങ്ങൾ ആധാർ കാർഡിൽ ഉൾപ്പെടുന്നു.
ഫോൺ നമ്പർ മാറ്റിയിട്ടുണ്ടെങ്കിൽ എങ്ങനെ അത് ആധാറിൽ അപ്ഡേറ്റ് ചെയ്യും? ആധാർ വിശദാംശങ്ങൾ ഓൺലൈനിലോ ഓഫ്ലൈനായോ അവരുടെ സൗകര്യത്തിനനുസരിച്ച് അപ്ഡേറ്റ് ചെയ്യാം. ഓൺലൈൻ ആയി ചെയ്യുന്നതിന്, ഡിസംബർ 14 വരെ സൗജന്യമായി പുതുക്കാനുള്ള അവസരവുമുണ്ട്.
ആധാറിൽ ഫോൺ നമ്പർ എങ്ങനെ അപ്ഡേറ്റ് ചെയ്യാം?
* നിങ്ങളുടെ അടുത്തുള്ള ആധാർ സേവാ കേന്ദ്രം/ആധാർ കാർഡ് സെന്റർ സന്ദർശിക്കുക. ഇതിനായി, uidai.gov.in-ലെ ‘ലൊക്കേറ്റ് എൻറോൾമെന്റ് സെന്റർ’ എന്നതിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് അടുത്തുള്ള ആധാർ കേന്ദ്രം പരിശോധിക്കാം.
* മൊബൈൽ നമ്പർ മാറ്റാൻ, ആധാർ ഹെൽപ്പ് എക്സിക്യൂട്ടീവ് നിങ്ങൾക്ക് പൂരിപ്പിക്കാനുള്ള ഒരു ഫോം നൽകും.
* നിങ്ങളുടെ ഫോം വീണ്ടും പരിശോധിച്ച് ആധാർ എക്സിക്യൂട്ടീവിന് സമർപ്പിക്കുക.
* മിനിമം സർവീസ് ചാർജായ 50 രൂപ ഈടാക്കും.
* ആധാർ എക്സിക്യൂട്ടീവ് അപ്ഡേറ്റ് അഭ്യർത്ഥന നമ്പർ (യുആർഎൻ) അടങ്ങുന്ന ഒരു സ്ലിപ്പ് നൽകും.അപേക്ഷയുടെ നില പരിശോധിക്കാൻ ഇത് ഉപയോഗിക്കാം.
* സ്റ്റാറ്റസ് പരിശോധിക്കാൻ, myaadhaar.uidai.gov.in/ എന്നതിലേക്ക് പോയി എൻറോൾമെന്റും അപ്ഡേറ്റ് സ്റ്റാറ്റസും പരിശോധിക്കുക. നിങ്ങളുടെ URN നമ്പറും ക്യാപ്ചയും നൽകുക.
* 90 ദിവസത്തിനുള്ളിൽ നിങ്ങളുടെ മൊബൈൽ നമ്പർ UIDAI ഡാറ്റാബേസിൽ മാറ്റിയതായി കാണാം
Last Updated Nov 23, 2023, 7:33 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]