ജയിലറിന് ശേഷം മോഹന്‍ലാലും ശിവ രാജ്കുമാറും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ മലയാളി സിനിമാപ്രേമികള്‍ക്കിടയിലും ശ്രദ്ധ നേടിയ പ്രോജക്റ്റ് ആണ് പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം കണ്ണപ്പ. ഇരുവരും അതിഥിതാരങ്ങളായി എത്തുന്ന ചിത്രത്തില്‍ ബാഹുബലി താരം പ്രഭാസും അതിഥിവേഷത്തില്‍ എത്തുന്നുണ്ട്. വിഷ്ണു മഞ്ചു ആണ് നായകന്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. വിഷ്ണു മഞ്ചുവിന്റെ പിറന്നാള്‍ ദിനത്തിലാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. അമ്പും വില്ലും ഏന്തി നില്ക്കുന്ന വിഷ്ണു മഞ്ചു മാത്രമാണ് പോസ്റ്ററില്‍ ഉള്ളത്.
ഒരു ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുങ്ങുന്നത്. പ്രഭാസ് ശിവഭഗവാനായി എത്തുന്ന ചിത്രത്തില്‍ നയന്‍താര പാര്‍വ്വതീദേവിയായി എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മോഹന്‍ലാലിന്റെ കഥാപാത്രം എന്തെന്ന് വ്യക്തമല്ല. അതേസമയം ഈ കഥാപാത്രങ്ങളെല്ലാം ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള കഥാപാത്രങ്ങളും ആയിരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അതേസമയം മോഹന്‍ലാല്‍ നായകനാവുന്ന ഒരു പാന്‍ ഇന്ത്യന്‍ ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. 200 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സഹനിര്‍മ്മാതാവായി ബോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവ് ഏക്ത കപൂറും എത്തുന്നുണ്ട്. റോഷന് മെക, ഷനയ കപൂര്‍, സഹ്റ ഖാന്, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എപിക് ആക്ഷന്‍ എന്റര്ടെയ്നര് വിഭാഗത്തില്‍ പെടുന്ന ചിത്രം പ്രധാന കഥാപാത്രങ്ങളെ മുന്‍നിര്‍ത്തി തലമുറകളിലൂടെ കഥ പറയുന്ന ഒന്നാണെന്നാണ് വിവരം. വൃഷഭ എന്നാണ് ഈ ചിത്രത്തിന്റെ പേര്. മലയാളത്തില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങളും മോഹന്‍ലാലിന്റേതായി വരാനുണ്ട്.
ALSO READ : ആ വൈറല്‍ വീഡിയോ; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സാനിയ ഇയ്യപ്പന്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം