നവ കേരള സദസുമായി ബന്ധപ്പെട്ട് മറ്റന്നാൾ വരെ ദീപം തെളിക്കണമെന്ന് ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് കൊയിലാണ്ടി നഗരസഭയുടെ നിർദേശം. കൊയിലാണ്ടി നഗരസഭ അധികൃതർ തന്നെയാണ് നോട്ടിസിലൂടെ ഇത്തരമൊരു നിർദേശം പുറപ്പെടുവിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന കൊയിലാണ്ടി മണ്ഡലം നവകേരള സദസ്സ് 2023 നവംബർ 25 ന് രാവിലെ 9 മണിക്കാണ് നടക്കുന്നത്.
നവ കേരള സദസിന്റെ സന്ദേശം എല്ലാവരിലേക്കും എത്തിക്കുന്നതിന് നവംബർ 23 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ താങ്കളുടെ സ്ഥാപനത്തിൽ വൈദ്യുത ദീപങ്ങൾ തെളിയിച്ചുള്ള അലങ്കാരങ്ങൾ സജ്ജീകരിക്കണമെന്നും, സ്ഥാപനത്തിന് മുൻവശം ഹരിത ചട്ടം പാലിച്ചുകൊണ്ടുള്ള അലങ്കാരങ്ങൾ ഒരുക്കണമെന്നുമാണ് നിർദേശം.
വൈദ്യുത ദീപങ്ങൾ തെളിക്കുന്നതിനൊപ്പം സ്ഥാപനത്തിൻ്റെ മുൻവശവും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും നോട്ടീസിൽ അഭ്യർത്ഥിക്കുന്നു. ജനങ്ങളുമായി സംവദിക്കുന്നതിനും, പരാതികൾ സ്വീകരിക്കുന്നതിനും, നവകേരളം കെട്ടിപ്പടുക്കുന്നതിനുള്ള ഭാവിപ്രവർത്തനങ്ങൾ രൂപീകരിക്കുന്നതിനും ലക്ഷ്യമിട്ടിട്ടുള്ള പരിപാടിയുടെ വിജയത്തിന് ഏവരുടേയും സഹകരണം അഭ്യർത്ഥിക്കുകയാണ് കൊയിലാണ്ടി നഗരസഭ.
Story Highlights: Nava Kerala Sadas Koyilandy Municipality notice
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]