സല്മാൻ ഖാൻ നായകനായി വേഷമിട്ട ചിത്രമായ ടൈഗര്‍ 3ന് അവിസ്മരണീയമായ നേട്ടം. ടൈര്‍ 3 ആഗോളതലത്തില്‍ 400 കോടി രൂപയിലധികം നേടിയിരിക്കുകയാണ്. ഇത്രയും നേടിയത് വെറും 11 ദിവസങ്ങള്‍ക്കുള്ളില്‍ ആണ്. ടൈഗര്‍ 3 ആകെ 403 കോടി രൂപയാണ് ആഗോളതലത്തില്‍ നേടിയത്.
ഇന്ത്യയില്‍ മാത്രം നേടിയത് 300 കോടി രൂപയാണ്. വിദേശത്ത് നേടിയത് 103 കോടിയും. ടൈഗര്‍ 3 റിലീസായിട്ട് ദിവസങ്ങള്‍ക്ക് ശേഷവും ഇന്ത്യൻ ബോക്സ് ഓഫീസ് മികച്ച നേട്ടമുണ്ടാക്കാൻ സാധിക്കുന്നുണ്ട്. വമ്പൻ റെക്കോര്‍ഡുകള്‍ തിരുത്താനാകില്ലെങ്കിലും സല്മാൻ ചിത്രം ബോക്സ് ഓഫീസില്‍ ചര്‍ച്ചയായിട്ടുണ്ട്.
ഞായറാഴ്ച എത്ര ഒരു സിനിമയ്ക്ക് കളക്ഷൻ നേടാനാകും എന്നത് അതിന്റെ മുന്നോട്ടു പോക്കിനെയും സൂചിപ്പിക്കുന്നതാണ്. ലോകകപ്പുള്ളതിനാല്‍ ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷനെ കാര്യമായി ബാധിക്കാനാണ് സാധ്യത എന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. കണക്കുകളും ആ പ്രവചനം ശരിവച്ചു. ഞായറാഴ്ച ടൈഗര്‍ 3ക്ക് 10.25 കോടി രൂപ മാത്രം ഇന്ത്യയില്‍ നിന്ന് ആകെ നേടിയപ്പോള്‍ പ്രവര്‍ത്തി ദിവസമായിട്ടും തിങ്കളാഴ്ച 7.25 കോടിയുടെ കളക്ഷനുമായി ബോക്സ് ഓഫീസില്‍ തിരിച്ചെത്തിയിരുന്നു.
ടൈഗറിന് മികച്ച അഡ്വാന്‍സ് ബുക്കിംഗായിരുന്നു. സല്‍മാന്റെ ടൈഗര്‍ 3 ഒരു ദിവസം മുന്നേ യുഎഇയില്‍ റിലീസ് ചെയ്തിരുന്നു. അതിനാല്‍ നിരവധി പേര് ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇന്ത്യയിലെ റിലീസിനു മുന്നേ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത് മികച്ച പരസ്യമായി. ഷാരൂഖ് ഖാന്റെ അതിഥി വേഷത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നത് പ്രതിസന്ധിയിലാക്കുകയും ചെയ്തു. ചിത്രത്തിലെ സ്പോയിലറുകള് ഒരിക്കലും വെളിപ്പെടുത്തരുതെന്ന് സല്മാൻ ഖാൻ സാമൂഹ്യ മാധ്യമത്തിലൂടെ അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. ഹൃത്വിക് റോഷനും അതിഥി വേഷത്തിലുണ്ട്. റിലീസിന് മുന്നേയുള്ള ഹൈപ്പ് സല്‍മാന്റെ ചിത്രത്തിന് സ്വീകാര്യത നല്കുന്നു എന്നാണ് വ്യക്തമാകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]