തിരുവനന്തപുരം: കോണ്‍ഗ്രസ് മുൻ ദേശീയ പ്രസിഡന്റും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധിയുടെ കേരള സന്ദർശനത്തിന്റെ തിയതി മാറ്റി. നവംബര്‍ 29 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന രാഹുൽ ഗാന്ധിയുടെ കേരള സന്ദര്‍ശനം ഡിസംബര്‍ ഒന്നിലേക്ക് മാറ്റിവെച്ചതായി കെ പി സി സി പ്രസിഡന്റ് കെ സുധാകരനാണ് അറിയിച്ചത്.
ഡിസംബര്‍ ഒന്നിന് രാവിലെ 9 ന് കണ്ണൂര്‍ സാധു കല്യാണ മണ്ഡപത്തില്‍ പ്രിയദര്‍ശിനി പബ്ലിക്കേഷന്റെ പ്രഥമ സാഹിത്യ പുരസ്കാരം പ്രശസ്ത കഥാകൃത്ത് ടി പദ്മനാഭന് രാഹുല്‍ ഗാന്ധി സമ്മാനിക്കും. കണ്ണൂരിലെ പുരസ്കാര ദാനത്തിന് ശേഷം അന്നേദിവസം രാവിലെ 11 ന് എറണാകുളത്ത് നടക്കുന്ന മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാനതല കണ്‍വെന്‍ഷനിലും രാഹുല്‍ ഗാന്ധി പങ്കെടുക്കുമെന്ന് കെ പി സി സി പ്രസിഡന്റ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം തെലങ്കാനയിലടക്കം തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിറഞ്ഞുനിൽക്കുകയാണ് രാഹുൽ ഗാന്ധി. തെലങ്കാനയിൽ കോൺഗ്രസ് വമ്പൻ വാഗ്ദാനങ്ങളാണ് മുന്നോട്ടുവച്ചിരിക്കുന്നത്. തെലങ്കാനയിൽ ആറ് ഗ്യാരന്റി കാർഡുകൾക്ക് പുറമേ വമ്പൻ വാഗ്ദാനങ്ങളുമായാണ് കോൺഗ്രസ് രംഗത്തെത്തിയത്. 38 ഇന വാഗ്ദാനങ്ങളുമായി കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. ഗാന്ധി ഭവനിൽ വച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. ബി ആർ എസ് നടപ്പാക്കി വരുന്ന ക്ഷേമപദ്ധതികളുടെ ഒരു പടി മുകളിൽ കടന്നുള്ള വാഗ്ദാനങ്ങളാണ് കോൺഗ്രസ് മുന്നോട്ടുവച്ചിരിക്കുന്നത്. ജാതി സെൻസസ്, ദളിത്, ആദിവാസി സംവരണത്തിലും ആറ് ഗ്യാരന്റികളിലും കർഷകർക്കുള്ള വാഗ്ദാനങ്ങളിലും ഊന്നിയുള്ള പ്രഖ്യാപനങ്ങളാണ് പത്രികയിലുള്ളത്. അധികാരത്തിലേറി ആറ് മാസത്തിനകം ജാതി സെൻസസ് നടത്തുമെന്നും എസ് സി സംവരണപരിധി 18% ആയും, എസ് ടി സംവരണപരിധി 12% ആയും ഉയർത്തുമെന്നും പത്രികയിൽ പറയുന്നു പിന്നാക്ക സംവരണം 42% ആയി ഉയർത്തും. സർക്കാർ സഹായം സ്വീകരിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കായി സംവരണ നയം കൊണ്ടു വരും. കർഷകരുടെ 2 ലക്ഷം വരെയുള്ള കൃഷി വായ്പ അധികാരത്തിലേറിയ ദിവസം തന്നെ എഴുതിത്തള്ളും. കർഷകർക്ക് 3 ലക്ഷം വരെ പലിശ രഹിത വായ്പ നൽകുമെന്നും പത്രികയിലുണ്ട്. മഹാലക്ഷ്മി, റൈതു ഭരോസ, ഗൃഹജ്യോതി, യുവ വികാസം, ചെയുത, രാജീവ് ആരോഗ്യശ്രീ എന്നിവയാണ് ആറ് ഗ്യാരന്റികൾ. ജില്ലകൾ പുനഃസംഘടിപ്പിക്കുമെന്നും അതിലൊന്നിന് നരസിംഹറാവുവിന്റെ പേര് നൽകുമെന്നും പ്രകടന പത്രികയിൽ പറയുന്നു.
Last Updated Nov 23, 2023, 10:23 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]