ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ദുശ്ശകുനം പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ്. രാഹുൽഗാന്ധി മറ്റന്നാൾ ആറ് മണിക്കുള്ളിൽ മറുപടി നൽകണമെന്ന് നോട്ടീസിൽ പറയുന്നു. ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു രാഹുലിന്റെ പരാമർശം. ഇന്ത്യ മികച്ച നിലയിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും മോദി എത്തിയതിന് പിന്നാലെയാണ് ദുശ്ശകുനം ഉണ്ടായതെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.
പ്രധാനമന്ത്രിയുടെ ഡീപ് ഫേക്ക് എന്ന പേരിൽ വൈറലായത് റിയൽ വീഡിയോ, എന്നാൽ വീഡിയോയിലുള്ളത് ‘അപരൻ’
‘ദുശ്ശകുനം’ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ദില്ലി പൊലീസിൽ പരാതി എത്തിയിട്ടുണ്ട്. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് കളി കാണാന്‍ പോയ മോദി ഇന്ത്യയെ തോല്പിച്ചെന്ന പരിഹാസം രാഹുല്‍ നടത്തിയത്. ഇന്ത്യന്‍ ടീം നല്ല രീതിയില്‍ കളിച്ച് വരികയായിരുന്നു. മോദി സ്റ്റേഡിയത്തിലെത്തും വരെ മികച്ച പ്രകടനമായിരുന്നു ഇന്ത്യയുടേത്. എന്നാല്‍ ദുശ്ശകുനമെത്തിയതോടെ പിന്നീടങ്ങോട്ട് ടീമിന്റെ താളം തെറ്റുകയും കളി തോല്‍ക്കുകയുമായിരുന്നുവെന്ന് രാഹുല്‍ പരിഹസിച്ചു. രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാക്കളുടെ തമ്മിലടിയെ റണ്‍ ഔട്ടാക്കാന്‍ പരസ്പരം ശ്രമിക്കുന്ന ബാറ്റ്സ്മാന്മാരോട് ഉപമിച്ചതിന് മറുപടിയായി കൂടിയാണ് ക്രിക്കറ്റുമായി ബന്ധപ്പെടുത്തി രാഹുൽ മോദിക്ക് തിരിച്ചടി നല്‍കിയത്.
Last Updated Nov 23, 2023, 5:34 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]