ദില്ലി: 500 രൂപയുടെ 4000 നോട്ടുകൾ ഉപയോഗിച്ച് വിവാഹ മാല തയ്യാറാക്കിയ യുവാവിന്റെ വീഡിയോ വൈറൽ. 20 ലക്ഷം രൂപയുടെ മാലയാണ് യുവാവ് ധരിച്ചത്. 500 രൂപ നോട്ടുകൾ വിവിധ ആകൃതിയിൽ മടക്കിയാണ് കൂറ്റൻ മാല തയ്യാറാക്കിയത്. മാല അണിഞ്ഞ് യുവാവ് കെട്ടിടത്തിന് മുകളിൽ നിന്നപ്പോൾ മാല താഴെ തൊടുന്ന നിലയിലായിരുന്നെന്ന് വീഡിയോയിൽ വ്യക്തമാകുന്നു. ചിലർ യുവാവിന്റെ സമ്പത്തിൽ അത്ഭുതപ്പെട്ടപ്പോൾ ചിലർ വിമർശനവുമായി രംഗത്തെത്തി. അതിരുകടന്ന ആഡംബരമാണെന്നായിരുന്നു ചിലരുടെ വിമർശനം.
അതേസമയം, നോട്ടുകൾ യഥാർഥമായിരിക്കില്ലെന്നും ചിലർ സംശയം പ്രകടിപ്പിച്ചു. സമ്മിശ്ര പ്രതികരണങ്ങൾ എന്തുതന്നെയായാലും, വരന്റെ മാല നമ്മൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സവിശേഷവും കണ്ണഞ്ചിപ്പിക്കുന്നതുമായ വിവാഹ സാധനങ്ങളിൽ ഒന്നാണ് എന്നതിൽ തർക്കമില്ല. വരും വർഷങ്ങളിൽ ഇത് ഓർമ്മിക്കപ്പെടുമെന്ന് ഉറപ്പാണ്.
Dilshadkhan_kureshipur എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഹരിയാനയിലെ ഖുറേഷിപൂർ ഗ്രാമത്തിൽ നിന്നുള്ളതാണെന്ന് വീഡിയോയിൽ പറയുന്നു. 15 ദശലക്ഷത്തിലധികം കാഴ്ചകളും 319,000-ലധികം ലൈക്കുകളും വീഡിയോക്ക് ലഭിച്ചു.
വിവാഹങ്ങളിലും മറ്റ് ആഘോഷങ്ങളിലും നോട്ടുമാല ധരിക്കുന്നത് ഇന്ത്യയുടെ ചില ഭാഗങ്ങളിൽ ഒരു സാധാരണ രീതിയാണ്. ചിലയിടങ്ങളിൽ കറൻസി നോട്ടു മാല ധരിക്കുന്നത് അനാദരവായി കണക്കാക്കുന്നു.
Last Updated Nov 23, 2023, 5:59 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]